Advertisement

ഒമാനിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

April 17, 2022
Google News 1 minute Read

ഒമാനിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. ഈ വർഷം ഫെബ്രുവരി വരെ ഒമാൻ സന്ദർശിച്ചത് 2,30,000 യാത്രക്കാരാണ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 135.9 ശതമാനത്തിന്റെ വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 23,000 ആൾക്കാർ മാത്രമായിരുന്നു ഒമാനിലേക് എത്തിയിരുന്നത്. ഈ വർഷം ഹോട്ടലുകളുകളുടെ വരുമാനത്തിലും വർധനവ് ഉണ്ട്. 45,148 സന്ദർശകരുമായി ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരാണ് പട്ടികയിൽ ഒന്നാമതുള്ളത്. . ഇന്ത്യ, ഫ്രാൻസ് , ബ്രിട്ടൻ എന്നിങ്ങനെയാണ് തൊട്ടടുത്തുള്ള രാജ്യങ്ങൾ. ഈ വർഷം ഫെബ്രുവരിയിലെ ഹോട്ടലുകളുടെ വരുമാനം 16 ദശലക്ഷം റിയാലാണ്. കഴിഞ്ഞവർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 135.9 ശതമാനത്തിന്റെ വർധനവാണ് കാണിക്കുന്നത്. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്.

Read Also : വിദേശികളുടെ വിസ നിരക്കുകൾ കുറച്ച് ഒമാൻ

ഹോട്ടലുകളിലെ അതിഥികളുടെ എണ്ണത്തിൽ 79.1 ശതമാനം വർധനവാണെന്നും കണക്കുകൾ പറയുന്നു. കൊവിഡ് കേസുകൾ കുറഞ്ഞതും യാത്ര നിയന്ത്രണങ്ങളിൽ ഇളവ് വന്നതുമാണ് യാത്രക്കാരുടെ വർധനവിന് കാരണമെന്നാണ് വിലയിരുത്തൽ.

Story Highlights: oman travelers increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here