Advertisement

സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; സംഘടനാ ചുമതലകള്‍ തീരുമാനിക്കല്‍ പ്രധാന അജണ്ട

April 18, 2022
Google News 1 minute Read
cpim state leadership meetings begin today

നേതാക്കള്‍ക്കുള്ള സംഘടനാ ചുമതലകള്‍ തീരുമാനിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ പത്തരയ്ക്ക് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന സമിതിയുമാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശി എത്തുന്നതായിരിക്കും പ്രധാന മാറ്റം.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് സെക്രട്ടേറിയറ്റിന്റേയും സംസ്ഥാനസമിതിയുടേയും പ്രധാന അജണ്ട എങ്കിലും സംഘടന ചുമതലകളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുത്തലത്ത് ദിനേശനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ നിന്നു മാറ്റാനാണ് ധാരണ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോടുള്ള വിയോജിപ്പും മാറ്റത്തിനുള്ള കാരണമാണ്. പ്രത്യേകിച്ചും ആഭ്യന്തര വകുപ്പിന് എതിരെ തുടര്‍ച്ചയായി ഉണ്ടായ പഴികള്‍.

ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശി പിണറായിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി ആകും. പാര്‍ട്ടി നടപടിയെ തുടര്‍ന്ന് പുറത്തായിരുന്നു പി ശശി എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയത്. പുത്തലത്ത് ദിനേശന് പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല ലഭിക്കും.

Read Also : സെക്രട്ടറി കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാതിരുന്നത് സില്‍വര്‍ലൈന്‍ സമരങ്ങള്‍ കൊഴുപ്പിക്കാന്‍: സിപിഐഎം

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഇഎംഎസ് അക്കാദമിയുടേയും ചുമതലയിലേക്ക് എസ്.രാമചന്ദ്രന്‍ പിള്ളയെ കൊണ്ടുവന്നേക്കും. എല്‍ഡിഎഫ് കണ്‍വീനറായി ഇ.പി.ജയരാജന്‍, എകെ.ബാലന്‍ എന്നിവരിലൊരാളെ നിയോഗിക്കും. സിഐടിയു, ഡിവൈഎഫ്‌ഐ, എസ്.എഫ്.ഐ അടക്കമുള്ള വര്‍ഗബഹുജന സംഘടനകളുടെ ചുമതലക്കാരേയും യോഗങ്ങളില്‍ തീരുമാനിക്കും.

Story Highlights: cpim state leadership meetings begin today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here