കെഎസ്ആർടിസി ശമ്പള വിതരണം തുടങ്ങി; സമരം അവസാനിപ്പിച്ച് യൂണിയനുകൾ

കെഎസ്ആർടിസി ജീവനക്കാർക്ക് താൽക്കാലിക ആശ്വാസം. ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിക്കുകയാണെന്ന് കെഎസ്ആർടിസി യൂണിയനുകൾ അറിയിച്ചു. ശമ്പളം പൂർണമായി വിതരണം ചെയ്യുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഇന്ന് വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ ശമ്പളം വിതരണം ചെയ്യാനാകുമെന്നായിരുന്നു മാനേജമെന്റ് നൽകിയ അറിയിപ്പ്. എന്നാൽ 7 മണിയോടെ തന്നെ ശമ്പളം നൽകി തുടങ്ങി. ശമ്പളത്തിനുള്ള പണം കോർപ്പറേഷൻ അക്കൗണ്ടിലെത്തിയിരുന്നു. സർക്കാർ സഹായം 30 കോടിയും, ഓവർഡ്രാഫ്റ്റ് 45 കോടിയുമാണെത്തിയത്.
കെഎസ്ആർടിസിയിലെ ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് ട്രേഡ് യുണിയനുകൾ സമരം ശക്തമാക്കിയിരുന്നു. ഈസ്റ്റർ കഴിഞ്ഞിട്ടും ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരം ശക്തമാക്കിയത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിത കാല ധർണ്ണയും നടത്തിയിരുന്നു.
Story Highlights: ksrtc started distributing salaries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here