Advertisement

സീറ്റ് ജെബി മേത്തർക്ക് നൽകിയത് ‘വിപ്ലവകരമായ’ തീരുമാനം; നേതൃത്വത്തെ പരിഹസിച്ച് ഷാനിമോൾ ഉസ്മാൻ

April 18, 2022
Google News 2 minutes Read
shanimol usman jeby mather

നേതൃത്വത്തെ പരിഹസിച്ച് ഷാനിമോൾ ഉസ്മാൻ. രാജ്യസഭാ സീറ്റ് ജെബി മേത്തർക്ക് നൽകിയത് ‘വിപ്ലവകരമായ’ തീരുമാനമെന്ന് ഷാനിമോളുടെ പരിഹാസം. വർഷങ്ങളായി പൊതുരംഗത്ത് നിൽക്കുന്നയാളെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഇതിന് നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും പരിഹാസരൂപേണ ഷാനിമോൾ പറഞ്ഞു. ( shanimol usman jeby mather )

റവല്യൂഷൻ നടപ്പാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി പോലും വിളിക്കാൻ നേതൃത്വം മറന്നുവെന്നും ഷാനിമോൾ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിലാണ് ഷാനിമോളുടെ ആക്ഷേപം.

രാജ്യസഭാ സ്ഥാനാർഥിയായി ഷാനിമോൾ ഉസ്മാനെയും പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ ജെബി മേത്തറിന് സീറ്റ് നൽകുകയായിരുന്നു.

Story Highlights: shanimol usman jeby mather

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here