ടേബിള്‍ ടെന്നീസ് താരം ഡി. വിശ്വ വാഹനാപകടത്തില്‍ മരണപ്പെട്ടു

യുവ ടേബിള്‍ ടെന്നീസ് താരം ഡി. വിശ്വ (18) വാഹനാപകടത്തില്‍ മരിച്ചു. വിശ്വ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗുവാഹത്തിയില്‍ നിന്ന് ഷില്ലോംഗിലേക്ക് പോകുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയാണ്.
83ാമത് സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സഹതാരങ്ങള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടമെന്ന് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ വിശ്വത്തെ നോങ്‌പോ സിവില്‍ ആശുപത്രിയിലേക്ക് എത്തിക്കുംമുന്‍പേ മരണം സംഭവിക്കുകയായിരുന്നു. വിശ്വത്തിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
Story Highlights: Table tennis player d. Vishwa died in a car accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here