Advertisement

നാടിന്റെ വികസനം വരും തലമുറയ്ക്ക് വേണ്ടി : മുഖ്യമന്ത്രി

April 19, 2022
Google News 2 minutes Read
silverline for next gen says pinarayi vijayan

എൽഡിഎഫിന്റെ സിൽവർലൈൻ യോഗങ്ങൾക്ക് തുടക്കം. കേരളാ മോഡൽ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം വരും തലമുറയ്ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിഷേധാത്മക സമീപനം സ്വീകരിച്ച ശക്തികളെ കേരളത്തിന് നേരത്തെ പരചിയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിെഫിന്റേത് വികസന വിരുദ്ധ നയമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ( silverline for next gen says pinarayi vijayan )

ഭൂപരിഷ്‌കരണം നടപ്പാക്കിയതാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂപരിഷ്‌കരണം നടപ്പിലാക്കായ 1957 ലെ ഇഎംഎസ് സർക്കാരിന് എന്തൊക്കെ വെല്ലുവിളിയാണ് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. സർക്കാരിനെ അട്ടിമറിക്കുന്ന സമരങ്ങൾ വരെ ഉയർന്നുവന്നു. സമൂലമായ വിദ്യാദ്യാസ പരിഷ്‌കരണം ഇഎംഎസ് സർക്കാർ കൊണ്ടുവന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : യെച്ചൂരിയുടെ വാഹന വിവാദം; അപവാദ പ്രചാരണമെന്ന് എം.വി.ജയരാജന്‍

2016 ൽ എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വച്ച പ്രകടനപത്രികയിൽ നാടിന്റെ സമഗ്ര വികസനം ഉറപ്പ് നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വലത് പക്ഷത്തിന് എപ്പോഴും പുരോഗമനത്തിന് വിരുദ്ധമായി നിലപാട് എടുത്ത പാരമ്പര്യമാണെന്നും മുക്യമന്ത്രി വിമർശിച്ചു.

Story Highlights: silverline for next gen says pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here