വേനല്‍ക്കാലത്ത് ചര്‍മ്മത്തിന് ഉന്മേഷം നല്‍കാനായി പരീക്ഷിക്കാം വെള്ളരിക്ക കൊണ്ടുള്ള മൂന്ന് ഫേസ്പാക്കുകള്‍
ചര്‍മ്മത്തിന് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ വേനല്‍ക്കാലത്ത് ഉണ്ടാകാനിടയുണ്ട്. സൂര്യനില്‍ നിന്നുള്ള അപകടരമായ രശ്മികള്‍ ഏല്‍ക്കുന്നത് മൂലമുള്ള കരുവാളിപ്പും സൂര്യാതപവും മുതല്‍ അമിതമായി വിയര്‍ക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ വരെ വേനല്‍ക്കാലത്ത് നേരിടാനുണ്ട്. വിയര്‍പ്പും ചൂടും കൊണ്ട് ചര്‍മ്മത്തിന്റെ ഉന്മേഷം നഷ്ടപ്പെടുന്നതാണ് പ്രധാന പ്രശ്‌നം. ചര്‍മ്മത്തിന് ഉള്ളില്‍ നിന്നും പുറമേ നിന്നും തണുപ്പ് പകര്‍ന്ന് കൊടുത്ത് ഉന്മേഷം പകരേണ്ടത് ആവശ്യമാണ്. ചര്‍മ്മത്തിന് വേനല്‍ക്കാലത്ത് ഉന്മേഷം പകരാന്‍ വെള്ളരി പോലെ പ്രയോജനം ചെയ്യുന്ന മറ്റൊന്നില്ല. (cucumber face packs for summer )
വെള്ളരിക്ക തൊലി നന്നായി കളഞ്ഞ് അരച്ചെടുത്ത് ഫേസ് പാക്കായി മുഖത്തിടുന്നത് വേനല്‍ക്കാലത്ത് വളരെ നല്ലതാണ്. ചര്‍മ്മത്തില്‍ നിന്ന് നഷ്ടപ്പെടുന്ന ഈര്‍പ്പം വീണ്ടെടുക്കാനായി വെള്ളരിക്കയും ഒലിവ് എണ്ണയും അടങ്ങിയ ഫേസ്പാക്ക് ഉപയോഗിക്കാം. ഈ പാക്ക് തയാറാക്കുന്നതിനായി ആദ്യം വെളളരിക്ക് നന്നായി അരച്ചെടുക്കണം. തുടര്‍ന്ന് ഇതിലേക്ക് മൂന്നോ നാലോ തുള്ളി ഒലിവ് എണ്ണ ചേര്‍ത്ത് ലയിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.
അരച്ചെടുത്ത വെള്ളരിക്ക നന്നായി പിഴിഞ്ഞ് നീരെടുത്ത ശേഷം ഈ നീര് ഓട്‌സുമായി ലയിപ്പിച്ച് മുഖത്ത് പുരട്ടുന്നത് മൃതകോശങ്ങള്‍ നീങ്ങി മുഖം തിളങ്ങാന്‍ സഹായിക്കും. ഓട്‌സ് തരികള്‍ 10 മിനിറ്റുനേരം നന്നായി മുഖത്ത് ഉരച്ച് സ്‌ക്രബ് ചെയ്യുന്നതാണ് ഫലപ്രദം.
നന്നായി അരച്ചെടുത്ത വെള്ളരിക്കയിലേക്ക് രണ്ടോ മൂന്നോ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കി മുഖത്തിടുന്നത് വെയില്‍ മൂലമുള്ള കരുവാളിപ്പ് മാറാന്‍ അത്യുത്തമമാണ്. ചൂടും വെയിലുമേറ്റ് വിയര്‍ത്തൊലിച്ച് തിളക്കം നഷ്ടപ്പെട്ടിരിക്കുന്ന ചര്‍മ്മത്തിന് ഈ ഫേസ്പാക്ക് നവോന്മേഷം പകരും. ഈ ഫേസ്പാക്ക് ഏത് തരം ചര്‍മ്മം ഉള്ളവര്‍ക്കും ഉപയോഗിക്കാം.
Story Highlights: cucumber face packs for summer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here