മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം മഞ്ജു വാര്യർ നിർവ്വഹിച്ചു

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയാണ് മൈജി. മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം നടി മഞ്ജു വാര്യർ നിർവ്വഹിച്ചു.
മൈജിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി, അനീഷ് സി.ആർ. (ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ-മൈജി), രതീഷ് കെ. (ജി.എം. സെയിൽസ്- മൈജി), കൃഷ്ണ കുമാർ പി. (ജി.എം. ഓപ്പറേഷൻസ്- മൈജി), മുഹമ്മദ് ഷാഫി (ഹെഡ്- മൈജി കെയർ), പ്രവീൺ പി.വി. (പ്രിൻസിപ്പൽ, എം.ഐ.റ്റി.) എന്നിവർ ചടങ്ങിൽ സന്നിഹിതരായി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് http://mygmit.com/ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗാഡ്ജറ്റ് & കൺസ്യൂമർ ഇലക്ട്രോണിക് റീട്ടെയിൽ നെറ്റ്വർക്ക് എന്ന നിലയ്ക്ക് സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ മൈജി പ്രതിജ്ഞാബദ്ധമാണ്. മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വെബ്സൈറ്റിന്റെ പ്രവർത്തനം സമൂഹത്തിൽ നല്ലൊരു മാറ്റത്തിന്റെ തുടക്കമാകും.
Story Highlights: Manju Warrier launches official website of myG Institute of Technology
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here