Advertisement

യുക്രൈന്‍ അധിനിവേശം പുതിയ ഘട്ടത്തിലേക്ക്; ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്ക

April 20, 2022
Google News 3 minutes Read

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം പുതിയ ഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കയും സഖ്യകക്ഷികളും. റഷ്യയെ ഒറ്റപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും തമ്മില്‍ ധാരണയായി. റഷ്യയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ കടുപ്പിക്കുമെന്ന് ഒരു വിര്‍ച്യുല്‍ യോഗത്തിലാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും തീരുമാനമെടുത്തത്. (US Sanctions against russia As Ukraine War Enters New Phase)

കിഴക്കന്‍ യുക്രൈനെ ലക്ഷ്യമിട്ട് റഷ്യ പുതിയ ആക്രമണവുമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യുക്രൈനിലെ പ്രമുഖ വ്യാവസായിക ഇടങ്ങളിലെല്ലാം റഷ്യ വ്യാപകമായി ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ യുക്രൈന് സൈനിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കി.

Read Also : ‘അഫ്ഗാൻ ജനതയുടെ ക്ഷമ പരീക്ഷിക്കരുത്’; വ്യോമാക്രമണത്തിൽ പാകിസ്താന് മുന്നറിയിപ്പ് നൽകി താലിബാൻ

ഡോണ്‍ബാസ് മേഖല ലക്ഷ്യമാക്കി റഷ്യന്‍ മിസൈലാക്രമണം തുടങ്ങിയാതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഡോണ്‍ബാസ്, ലുഹാന്‍സ്‌ക്, ഖാര്‍കീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ ആക്രമണം പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി സ്ഥിരീകരിച്ചു.

ലെവീവില്‍ 7 പേരാണ് കൊല്ലപ്പെട്ടത്. ഡോണ്‍ബാസ് മേഖലയില്‍ 4 പേരും, വടക്കുകിഴക്കന്‍ ഖാര്‍കീവില്‍ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. മരണനിരക്ക് ഉയരാനാണ് സാധ്യത. പ്രധാന നഗരമായ മരിയോ പോളില്‍ കനത്ത പോരാട്ടം തുടരുകയാണ് റഷ്യ. അതിനിടെ യുക്രൈന് സഹായവുമായി യുഎസ് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും സ്ഥിരീകരണം നടത്തിയിട്ടില്ല.

മരിയുപോള്‍,? ക്രെമിന്ന നഗരങ്ങള്‍ പൂര്‍ണമായും പിടിച്ചടക്കിയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യ ഇന്നലെ പ്രധാന നഗരങ്ങളില്‍ ആക്രമണം ശക്തമാക്കിയിരുന്നു. കൂടാതെ മരിയുപോളില്‍ ബാക്കിയുള്ള യുക്രൈന്‍ സേന ആയുധം വച്ച് കീഴടങ്ങി പുറത്തു പോയില്ലെങ്കില്‍ മരണമായിരിക്കും അവരെ കാത്തിരിക്കുന്നതെന്ന ശക്തമായ താക്കീതും റഷ്യ നല്‍കിയിട്ടുണ്ട്.

Story Highlights: US Sanctions against russia As Ukraine War Enters New Phase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here