Advertisement

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം

April 21, 2022
Google News 2 minutes Read
army

ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. നാല് സൈനികർക്കും ഒരു പൊലീസുകാരനും പരുക്കേറ്റു. കൊല്ലപ്പെട്ട ഭീകരവാദികളില്‍, ലഷ്‌കര്‍ കമാന്‍ഡന്റ് യൂസൂഫ് കന്ത്രുവും ഉള്‍പ്പെടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. നിരവധി സൈനികരെയും സിവിലിന്‍യന്‍മാരെയും വധിച്ച ഭീകരനാണ് യൂസുഫ്.

ബാരമുള്ളയിലെ മാല്‍വ മേഖലയില്‍ ഭീകരവാദ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. സൈനിക സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു.

Read Also : ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

കൊല്ലപ്പെട്ടത് യൂസുഫ് തന്നെയാണെന്ന് കശ്മീര്‍ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ബദ്ഗാം ജില്ലയില്‍ ഒരു സൈനികനും സിവിലിയനും കൊല്ലപ്പെട്ട ആക്രമത്തിന് പിന്നില്‍ യൂസുഫ് ആയിരുന്നു. ഒരു സ്‌പെഷ്യല്‍ പൊലീസ് ഓഫീസറെയും അദ്ദേഹത്തിന്റെ സഹോദരനെയും ഇയാള്‍ വധിച്ചിരുന്നു. രണ്ട് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.

Story Highlights: Clashes in Jammu and Kashmir; Indian Army kills three terrorists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here