സംഘർഷ സാധ്യത; ജഹാംഗീർപുരിയിൽ കനത്ത സുരക്ഷാസന്നാഹം

ഡൽഹി ജഹാംഗീർപുരിയിൽ കനത്ത സുരക്ഷ. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. കേന്ദ്ര സേനയും ഡൽഹി പൊലീസും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. കൂടുതൽ പ്രതിപക്ഷ നേതാക്കൾ ഇന്ന് ജഹാംഗീർപുരി സന്ദർശിക്കും. അതേസമയം ഒഴിപ്പിക്കൽ നടപടിക്കെതിരായ ഹർജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. ഇന്നലെ തൽസ്ഥിതി ഉത്തരവിട്ട ശേഷവും ഒഴിപ്പിക്കൽ നടപടി തുടർന്നതിൽ കോടതി നിലപാട് നിർണായകമാണ്. കയ്യേറ്റമൊഴിപ്പിക്കലിനെതിരെ സിപിഐഎം നേതാവ് ബൃന്ദ കാരാട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
സംഘർഷത്തിന് പിന്നാലെയുള്ള ഒഴിപ്പിക്കൽ നടപടികൾ വർഗീയ രാഷ്ട്രീയ കളിയെന്നും, ദുരുദ്യേശത്തോടെയെന്നും ഹർജിയിൽ ആരോപിച്ചു. നോട്ടിസ് പോലും നൽകാതെയുള്ള ഒഴിപ്പിക്കൽ നടപടിക്കെതിരെ കോൺഗ്രസിലെ ശശി തരൂർ അടക്കം പ്രതിപക്ഷത്തെ നേതാക്കൾ രംഗത്തെത്തി. ഡൽഹിയിൽ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കെ, ബിജെപിയും ആം ആദ്മി പാർട്ടിയും രാഷ്ട്രീയപ്പോരിന് മൂർച്ച കൂട്ടി.
Read Also : ജഹാംഗീർപുരി കയ്യേറ്റമൊഴിപ്പിക്കൽ വിഷയം ഇന്ന് സുപ്രിംകോടതിയിൽ
ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് വലിയ തോതിലുള്ള സംഘര്‍ഷമുണ്ടായ സ്ഥലമാണ് ജഹാംഗീർപുരി . ഇവിടെയുള്ള അനധികൃതമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.ജെ.പി ഭരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുമാറ്റല്‍ നടപടിയിലേക്ക് കടക്കുകയായിരുന്നു. ഒന്‍പത് ബുള്‍ഡോസറുകള്‍ അടക്കമുള്ള സംഘം പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങിയ ശേഷമാണ് സുപ്രിം കോടതിയുടെ ഉത്തരവ് വന്നത്.
Story Highlights: Heavy security at Jahangirpuri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here