ജഹാംഗീർപുരി കയ്യേറ്റമൊഴിപ്പിക്കൽ വിഷയം ഇന്ന് സുപ്രിംകോടതിയിൽ

രാഷ്ട്രീയ വിവാദം കൊഴുക്കവേ, ജഹാംഗീർപുരി കയ്യേറ്റമൊഴിപ്പിക്കൽ വിഷയം ഇന്ന് സുപ്രിംകോടതിയിൽ. ഇന്നലെ തൽസ്ഥിതി ഉത്തരവിട്ട ശേഷവും ഒഴിപ്പിക്കൽ നടപടി തുടർന്നതിൽ കോടതി നിലപാട് നിർണായകമാണ്. കയ്യേറ്റമൊഴിപ്പിക്കലിനെതിരെ സിപിഐഎം നേതാവ് ബൃന്ദ കാരാട്ട് സുപ്രിംകോടതിയെ സമീപിച്ചു.
സംഘർഷത്തിന് പിന്നാലെയുള്ള ഒഴിപ്പിക്കൽ നടപടികൾ വർഗീയ രാഷ്ട്രീയ കളിയെന്നും, ദുരുദ്യേശത്തോടെയെന്നും ഹർജിയിൽ ആരോപിച്ചു. നോട്ടീസ് പോലും നൽകാതെയുള്ള ഒഴിപ്പിക്കൽ നടപടിക്കെതിരെ കോൺഗ്രസിലെ ശശി തരൂർ അടക്കം പ്രതിപക്ഷത്തെ നേതാക്കൾ രംഗത്തെത്തി. ഡൽഹിയിൽ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കെ, ബിജെപിയും ആം ആദ്മി പാർട്ടിയും രാഷ്ട്രീയപ്പോരിന് മൂർച്ച കൂട്ടി.
ഇതിനിടെ, എ അധ്യക്ഷൻ അസദുദ്ദിൻ ഒവൈസി ജഹാംഗീർപുരി സന്ദർശിച്ചു.
Story Highlights: jahangirpuri demolition supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here