Advertisement

സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയിൽ പ്രസം​ഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി

April 21, 2022
Google News 2 minutes Read
modi

സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയിൽ പ്രസം​ഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. ഇന്ന് 10 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്. അദ്ദേഹത്തിന്റെ പ്രസം​ഗം തുടരുകയാണ്. ​ഗുരു തേജ് ബഹാദൂറിന്റെ നാനൂറാം ജന്മജയന്തി ആഘോഷങ്ങളിൽ പങ്കെടുത്താണ് അദ്ദേഹം സംസാരിക്കുന്നത്. ​ഗുരു തേജ് ബഹാദൂറിന്റെ പേരിൽ നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തു.

ചെങ്കോട്ടയിലെ പുൽത്തകിടിയിൽ നിന്നാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കവാടത്തിലാണ് പ്രധാനമന്ത്രിമാരുടെ പ്രസംഗം. സ്വാതന്ത്ര്യദിനത്തിലല്ലാതെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നത് ഇതു രണ്ടാം തവണ മാത്രമാണ്. ‘മതാന്തര സമാധാനവും സാമുദായിക സാഹോദര്യവും’ എന്ന വിഷയത്തിലൂന്നിയാണ് പ്രധാനമന്ത്രി പ്രസം​ഗിക്കുന്നത്. 400 സിഖ് സംഗീതജ്ഞരുടെ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും.

Read Also : അടുത്ത 10 വർഷത്തിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്ടർമാർ ഉണ്ടാവും: പ്രധാനമന്ത്രി നരേന്ദ്ര മോദി

നേരത്തെ 2018ൽ നേതാജി സുഭാഷ് ചന്ദ്ര ബോസ്, ആസാദ് ഹിന്ദ് സർക്കാർ രൂപവത്കരിച്ചതിന്റെ 75ാം വാർഷികത്തിൽ മോദി ചെങ്കോട്ടയിൽ പ്രസംഗിച്ചിരുന്നു. അന്ന് രാവിലെ 9 മണിക്കായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബ്, ചെങ്കോട്ടയിൽ നിന്നാണ് 1675 ൽ ഗുരു തേജ് ബഹദൂറിനെ വധിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാരണത്താലാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി ചെങ്കോട്ട തന്നെ തെരഞ്ഞെടുത്തത്.

ചെങ്കോട്ടയ്ക്ക് സമീപമാണ് ചാന്ദ്‌നി ചൗക്കിലെ ഗുരുദ്വാര. ഗുരു തേജ് ബഹാദൂറിനെ മുഗളന്മാർ ശിരഛേദം ചെയ്ത സ്ഥലത്താണ് ഇത് നിർമ്മിച്ചത്. പാർലമെന്റിന് സമീപമുള്ള ഗുരുദ്വാര അദ്ദേഹത്തിന്റെ ശ്മശാന സ്ഥലത്താണ് നിർമ്മിച്ചത്.

Story Highlights: PM Narendra Modi address the nation from the Red Fort

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here