കണ്ണൂരിൽ പതിനാറുകാരി ഗര്‍ഭിണിയായി; 14 കാരനെതിരെ കേസ്

പതിനാറുകാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ സംഭവത്തില്‍ 14 കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എടക്കാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ജനുവരി മാസത്തിലാണ് പീഡനം നടന്നതെന്ന് മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ പോലും അറിയുന്നത്. തുടര്‍ന്നാണ് കുട്ടി പീഡനത്തിന് ഇരയായെന്ന വിവരം പുറത്തുപറയുന്നത്.
Read Also : തൊടുപുഴ പീഡനം: ഇരയുടെ അമ്മ അറസ്റ്റിൽ
പ്രതിയായ പതിനാലുകാരന്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. സ്ഥിരമായി പതിനാറുകാരിയുടെ വീട്ടിലെത്തിയിരുന്ന പതിനാലുകാരന്‍ കുട്ടിയെ നിര്‍ബന്ധിച്ച് പീഡിപ്പിച്ചെന്നാണ് പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നത്. പേടികാരണമാണ് സംഭവം പെണ്‍കുട്ടി ആരോടും പറയാതിരുന്നതെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.
Story Highlights: Sixteen-year-old girl becomes pregnant in Kannur; Case against 14-year-old boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here