Advertisement

മരിയുപോളിനെ സ്വതന്ത്രമാക്കി; ഒരു ഈച്ച പോലും രക്ഷപെടരുതെന്ന് പുടിൻ

April 21, 2022
Google News 2 minutes Read

യുക്രൈൻ തുറമുഖ നഗരമായ മരിയുപോളിനെ സ്വതന്ത്രമാക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. നഗരത്തിലെ യുക്രൈൻ ശക്തികേന്ദ്രമായ ‘അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റ്’ ആക്രമിക്കരുതെന്ന് പുടിൻ തന്റെ സൈനികരോട് ആവശ്യപ്പെട്ടു. എന്നാൽ നഗരത്തിൽ നിന്ന് ആരെയും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മരിയുപോളിനെ സ്വതന്ത്രമാക്കിയതു റഷ്യൻ സൈന്യത്തിന്റെ വിജയമാണെന്ന് പുട്ടിൻ പ്രഖ്യാപിച്ചു. റഷ്യൻ സൈനികര്‍ പ്ലാന്റിലേക്കു കടക്കേണ്ടതില്ലെന്നു പുട്ടിൻ പറഞ്ഞു. ഈ വ്യവസായ മേഖല അടച്ചുപൂട്ടണം. അവിടെനിന്ന് ഒരു ഈച്ച പോലും രക്ഷപെടരുതെന്നും പുട്ടിൻ ആവശ്യപ്പെട്ടു. നഗരം പിടിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവിയാണ് പ്രസിഡന്റിനെ അറിയിച്ചത്.

വമ്പൻ പ്ലാന്റിന്റെ അകത്ത് ഇനി വെറും 2000 യുക്രൈൻ സൈനികർ മാത്രമാണുള്ളത്. യുക്രൈൻ പ്രതിരോധത്തിന്റെ അവസാന ഭാഗമാണിതെന്നും റഷ്യൻ മന്ത്രി പറഞ്ഞു. നേരത്തേ യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രൈമിയയിലേക്കും കിഴക്കൻ യുക്രൈനിലെ റഷ്യൻ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലേക്കും മരിയുപോൾ വഴി റഷ്യയ്ക്ക് ബന്ധപ്പെടാൻ സാധിക്കും. ഒരു മാസത്തിലേറെയായി മരിയുപോളിൽ തുടരുന്ന റഷ്യൻ ആക്രമണത്തിൽ ആയിരക്കണക്കിനു പേർ കൊല്ലപ്പെട്ടെന്നാണു വിവരം.

Story Highlights: So Not Even Fly Can Escape Putin Order After Mariupol Liberation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here