“പറന്നെത്തി നവവധു”; ഇത് വിവാഹ വേദിയിലെ പുതിയ ട്രെൻഡ്…

വിവാഹത്തെ കുറിച്ച് ചിന്തിക്കുമ്പോൾ മിക്ക ആളുകൾക്കും പല പല സങ്കൽപ്പങ്ങളാണ് ഉള്ളത്. പണ്ടത്തെ വിവാഹങ്ങളെ അപേക്ഷിച്ച് ഇപ്പോഴത്തെ വിവാഹങ്ങളെ എടുത്ത് നോക്കിയാൽ പുതിയൊരു ട്രെൻഡ് തന്നെ കാണാവുന്നതാണ്. കല്ല്യാണ ദിവസം വധു സ്റ്റേജിലേക്ക് കടന്ന് വരുന്നത് പോലും ഒന്നുകിൽ നൃത്തം ചെയ്തൊക്കെ ആയിരിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡായി കൊണ്ടിരിക്കുന്നതും ഒരു വിവാഹ വീഡിയോ തന്നെയാണ്.
നൃത്തം ചെയ്തെത്തുന്നതൊക്കെ സ്ഥിരം കാഴ്ച്ചകൾ ആണെങ്കിൽ ഇവിടെ വധു സ്റ്റേജിലേക്ക് എത്തുന്നത് പറന്നാണ്. കേൾക്കുമ്പോൾ ആദ്യം ഒരു അതിശയം തോന്നുമെങ്കിലും സത്യം അതാണ്. ഇറ്റലിയിൽ വെച്ച് നടന്ന വിവാഹ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്നത്. ഹീലിയം ബലൂണുകളുടെ സഹായത്തോടെയാണ് വധു സ്റ്റേജിലേക്ക് പറന്നെത്തിയത്. 250 ഹീലിയം ബലൂണുകളാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. ഇതിനോടകം തന്നെ നാല് മില്ല്യണിൽ പരം ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്.
ഓഫ് ഷോൾഡർ വെഡ്ഡിങ് ഗൗൺ ധരിച്ചാണ് വധു സ്റ്റേജിലേക്ക് പറന്നെത്തിയത്. വധുവിന്റെ വസ്ത്രത്തോട് യോജിക്കുന്ന തരത്തിൽ വെള്ളനിറത്തിലുള്ള ബലൂണുകളാണ് സ്റ്റേജിലെക്കെത്താൻ ഉപയോഗിച്ചത്. ഹീലിയം ബലൂണിൽ ഘടിപ്പിച്ച ഇരിപ്പിടത്തിൽ ഇരുന്നാണ് വധു എത്തിയത്. ഈ ഒരൊറ്റ വീഡിയോയിലൂടെ കല്യാണ വീഡിയോകൾക്ക് മറ്റൊരു ട്രെൻഡ് കൂടിയാണ് വന്നിരിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here