ജമ്മു കശ്മീരില്‍ സിഐഎസ് എഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം; എഎസ് ഐയ്ക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ സിഐഎസ് എഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ എഎസ് ഐ വീരമൃത്യു വരിച്ചു. ചദ്ദ ക്യാമ്പിന് സമീപമാണ് ആക്രമണം ഉണ്ടായത്. ഒൻപത് സിഐഎസ് എഫ് ജവാന്മാർക്ക് പരുക്കേറ്റു. പതിനഞ്ച് സിഐഎസ് എഫ് ജവാന്മാരാണ് ബസിൽ ഉണ്ടായിരുന്നത്. ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
Read Also : ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം;സുന്‍ജ്വാനില്‍ ഒരു സൈനികന് വീരമൃത്യു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിരിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Story Highlights: CISF ASI killed, four security personnel wounded in J&K
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here