പ്രൊമാക്‌സ് സ്വര്‍ണത്തിളക്കത്തില്‍ ഫ്‌ളവേഴ്‌സ്; രണ്ട് ഗോള്‍ഡും ഒരു സില്‍വറും, ഗോപന്‍ ഗോപാലകൃഷ്ണന്‍ മികച്ച സംവിധായകന്‍

ടെലിവിഷന്‍ രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന പ്രൊമാക്‌സ് ഇന്ത്യ റീജിയണൽ അവാര്‍ഡില്‍ രണ്ട് ഗോള്‍ഡും ഒരു സില്‍വറും നേടി ഫ്‌ളവേഴ്‌സ് ടിവി. ഫ്‌ളവേഴ്‌സിന്റെ ഓണോത്സവ ഗാനത്തിനാണ് അവാര്‍ഡ്. മികച്ച സംവിധായകനായി ഗോപന്‍ ഗോപാലകൃഷ്ണനേയും തെരഞ്ഞെടുത്തു. ദേശീയ ചാനലുകളെ പിന്തള്ളിയാണ് ടെലിവിഷന്‍ രംഗത്തെ ഉന്നത പുരസ്‌കാരം ഫ്‌ളവേഴ്‌സ് ടിവിയെ തേടിയെത്തിയത്.
ഓണ്‍ എയര്‍ പ്രൊമോഷന്‍സ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോപന്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഓണം ഫെസ്റ്റിവല്‍ തീം ഗാനത്തിനാണ് പുരസ്‌കാരം. മികച്ച സംവിധായകന്‍, മികച്ച ബ്രാന്‍ഡ് ഇമേജ് എന്നിവയില്‍ ഗോള്‍ഡും മികച്ച ഫെസ്റ്റിവല്‍ പ്രൊമോയില്‍ സില്‍വറും ഫ്‌ളവേഴ്‌സ് ഓണം തീം സോങ്ങ് നേടി. ദൃശ്യങ്ങള്‍ കൊണ്ടൊരു സദ്യയാണ് ഫ്‌ളവേഴ്‌സിന്റെ ഓണം തീം സോങ്. കൊവിഡ് കാലത്ത് ആഘോഷങ്ങള്‍ അന്യമായപ്പോള്‍ കുഞ്ഞുമനസുകള്‍ക്ക് ഉണ്ടായ ശൂന്യതയും കാല്‍പനികതയിലൂടെ നഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതുമാണ് പാട്ടില്‍ ചിത്രീകരിച്ചത്.
പുലികളിയും മാവേലിയും തെയ്യവും ചെണ്ടമേളവും ഓണാവേശവുമൊക്കെ കുട്ടിക്ക് ദൃശ്യവിസ്മയം തീര്‍ത്തു. ജെബിന്‍ ജേക്കബാണ് തീം സോംഗിന്റെ ക്യാമറ. ധന്യാ മേനോന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം നല്‍കി. ദിനേഷ് ഭാസ്‌കര്‍ എഡിറ്റിംഗ് നിര്‍വഹിച്ചു. നേരത്തെ 2016ലും 17ലും ഫ്‌ളവേഴ്‌സിന് പ്രൊമാക്‌സ് മീഡിയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here