പ്രതിഷേധത്തിനിടയിലും മുന്നറിയിപ്പില്ലാതെ കല്ലിടലുമായി കെ റെയില്‍; ഏതുവിധേനെയും തടയുമെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍വേ നടപടികള്‍ക്ക് ആക്കം കൂട്ടി കെ റെയില്‍. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് മുന്നറിയിപ്പില്ലാതെയുള്ള കല്ലിടല്‍ നടപടികള്‍ക്കാണ് നീക്കം. എന്നാല്‍ സര്‍വേ നടപടികള്‍ ഏത് വിധേനയും തടയുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. അതേസമയം പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് തടയാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. (k rail survey without notice amid protest)
വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച സില്‍വര്‍ലൈന്‍ സര്‍വേ നടപടികള്‍ 20 ദിവസത്തിന് ശേഷമാണ് കെ റെയില്‍ വ്യാഴാഴ്ച ആരംഭിച്ചത്. എന്നാല്‍ പ്രതിപക്ഷ സംഘടനകളടക്കം സമരം ശക്തമാക്കി രംഗത്തിറങ്ങിയതോടെ രണ്ടാം ദിനവും സര്‍വേ നടപടികള്‍ പ്രതിസന്ധിയിലായി. തിരുവനന്തപുരത്തെയും കണ്ണൂരേയും പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് നിര്‍ണായകമായ മറ്റൊരു നീക്കത്തിനാണ് കെ. റെയില്‍ ലക്ഷ്യമിടുന്നത്. യാതൊരു മുന്നറിയിപ്പും നല്‍കാതെ ബന്ധപ്പെട്ട പ്രദേശങ്ങളിലെത്തി കല്ലുകള്‍ സ്ഥാപിക്കാനാണ് നീക്കം. ഏതെങ്കിലും രീതിയില്‍ പ്രതിഷേധമുണ്ടായാല്‍ തടയാന്‍ പോലീസിന്റെ ഇടപെടല്‍ തുടരും. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്ന നടപടികളിലേക്ക് പോലീസ് കടക്കാന്‍ തന്നെയാണ് സാധ്യത.
Read Also : വയനാട് നിയമനത്തട്ടിപ്പ്: അന്വേഷണം അട്ടിമറിച്ചെന്ന് സൂചന; 12 വര്‍ഷമായിട്ടും എങ്ങുമെത്താതെ പരിശോധന
ഇന്ന് സര്‍വേ നടപടികള്‍ നടക്കുന്ന പ്രദേശത്തിന്റെ വിവരങ്ങള്‍ കെ റെയില്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ പ്രതിഷേധം കടുത്താലും നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം കെപിസിസി പ്രസിഡന്റ് അടക്കം സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് കളത്തില്‍ ഇറങ്ങിയതോടെ സമരത്തിന്റെ രീതിയും ഭാവവും മാറുകയാണ്. തിരുവനന്തപുരം കരിച്ചാറയിലെ പോലീസിന്റെ ബൂട്ട് പ്രയോഗം രാഷ്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയ ദൂരീകരണത്തിന് സംവാദം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Story Highlights: k rail survey without notice amid protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here