Advertisement

രേഷ്മയ്ക്കെതിരെ നടക്കുന്നത് നിന്ദ്യമായ സൈബർ ആക്രമണമെന്ന് അഭിഭാഷകൻ

April 24, 2022
Google News 1 minute Read

ഹരിദാസ് വധക്കേസുമായി ബന്ധപ്പെട്ട് രേഷ്മയ്ക്കെതിരെ നടക്കുന്നത് നിന്ദ്യമായ സൈബർ ആക്രമണമാണെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകൻ പി. പ്രേമരാജൻ ട്വന്റിഫോറിനോട്. വീട് നൽകുമ്പോൾ നിജിന്‍ ദാസ് പ്രതിയല്ലായിരുന്നു. വീടിന്റെ ഉടമസ്ഥത രേഷ്മയ്ക്കല്ല. അറസ്റ്റിന് പിന്നിൽ നിക്ഷിപ്ത താൽപ്പര്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി നിജിൽദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ട് തന്നെയാണെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. നിജിൽദാസിനെ രേഷ്മ സഹായിച്ചതിന് തെളിവുണ്ടെന്നും വീട് ആവശ്യപ്പെട്ടത് പ്രതി നേരിട്ടാണെന്നും വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുവരും തമ്മിൽ ഒരു വർഷത്തിലധികമായി പരിചയമുണ്ട്.

Read Also : ഹരിദാസ് വധക്കേസ്; പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച രേഷ്മയ്ക്ക് ജാമ്യം

കേസിൽ അധ്യാപികയും പിണറായി സ്വദേശിയുമായ രേഷ്മയ്ക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിജിന്‍ ദാസിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിച്ച് താമസിച്ചത്.

ഹരിദാസ് വധക്കേസിലെ പ്രതി നിജിന്‍ ദാസിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ബോംബേറും ഉണ്ടായിരുന്നു. പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കിയത് കൊലയാളിയാണെന്ന് അറിയാതെയെന്ന് പ്രതിയ്ക്ക് താമസ സൗകര്യമൊരുക്കിയതിന് അറസ്റ്റിലായ രേഷ്മയുടെ കുടുംബം പറഞ്ഞിരുന്നു. രേഷ്മയും ഭർത്താവ് പ്രശാന്തും സിപിഐഎം അനുഭാവികളാണ്. മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. പ്രതി നിജിൻ ദാസിന്റെ ഭാര്യയാണ് രേഷ്മയോട് വീട് ആശ്യപ്പെട്ടത്. സ്ഥിരമായി വാടയ്ക്ക് നൽകുന്ന വീടാണിതെന്നും രേഷ്മയുടെ അച്ഛൻ രാജൻ പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

Story Highlights: Cyber ​​attack on Reshma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here