ഹരിദാസ് വധക്കേസ്; പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച രേഷ്മയ്ക്ക് ജാമ്യം

സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ അധ്യാപികയും പിണറായി സ്വദേശിയുമായ രേഷ്മയ്ക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പ്രതി നിജിന്‍ ദാസിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിച്ച് താമസിച്ചത്.
ഹരിദാസ് വധക്കേസിലെ പ്രതി നിജിന്‍ ദാസിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ബോംബേറും ഉണ്ടായിരുന്നു. പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കിയത് കൊലയാളിയാണെന്ന് അറിയാതെയെന്ന് പ്രതിയ്ക്ക് താമസ സൗകര്യമൊരുക്കിയതിന് അറസ്റ്റിലായ രേഷ്മയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. രേഷ്മയും ഭർത്താവ് പ്രശാന്തും സിപിഐഎം അനുഭാവികളാണ്. മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. പ്രതി നിജിൻ ദാസിന്റെ ഭാര്യയാണ് രേഷ്മയോട് വീട് ആശ്യപ്പെട്ടത്. സ്ഥിരമായി വാടയ്ക്ക് നൽകുന്ന വീടാണിതെന്നും രേഷ്മയുടെ അച്ഛൻ രാജൻ പറഞ്ഞു.
Read Also : സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകികൾ ആർ.എസ്.എസാണെന്ന് പറയാൻ സിപിഐഎമ്മിന് പേടി; ഷാഫി പറമ്പിൽ
നിജിന്റെ ഭാര്യ നാലു ദിവസത്തേക്ക് വീട് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അവർ തന്നെയാണ് ഭർത്താവാണെന്ന് പറഞ്ഞ് നിജിനെ പരിചയപ്പെടുത്തുന്നത്. അതിനുമുൻപ് നിജിനുമായി ഒരു പരിചയവുമുണ്ടായിരുന്നില്ലെന്നും രേഷ്മയുടെ അച്ഛൻ പറഞ്ഞു.
രേഷ്മ ബിജെപിയാണെന്ന ആരോപണങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവരൊന്നും ജീവിതത്തിൽ ബിജെപിയായിട്ടില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. പണ്ടു മുതലെ സിപിഐഎം ആണ്. അതിൽ ഇതുവരെയും ഒരു മാറ്റവും വിന്നിട്ടില്ലെന്നും രാജൻ പറഞ്ഞു. പിണറായി പെരുമ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചപ്പോൾ അന്ന് പാർട്ടി സഖാക്കളെ പാർപ്പിച്ചതും ഇവിടെയായിരുന്നു. ചില അപവാദ പ്രചാരണം ഇതിന്റെ പേരിൽ നടക്കുന്നുണ്ടെന്നും കുടുംബം പറയുന്നു.
Story Highlights: Haridas murder case; Reshma released on bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here