യുഎഇയിൽ ചെറിയ പെരുന്നാളിന് ഒമ്പത് ദിവസം അവധി

ചെറിയ പെരുന്നാളിന് യുഎഇയിൽ ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 30 മുതൽ മെയ് എട്ട് വരെയാണ് അവധി . ചെറിയ പെരുന്നാളിന് സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് ആറ് വരെ അവധി നൽകുന്നതിന് യുഎഇ ക്യാബിനറ്റ് നേരത്തെ അംഗീകാരം നൽകിയിരുന്നു.
സർക്കാർ ജീവനക്കാർക്ക് വാരാന്ത്യ അവധിക്ക് ശേഷം മെയ് 9-നാണ് പ്രവൃത്തി ദിവസം തുടങ്ങുക. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിയാണ് ഉണ്ടായിരിക്കുകയെന്ന് മാനവവിഭവ ശേഷി സ്വദേശി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Read Also : യുഎഇയിൽ യുപിഐ ആപ്പുകൾ വഴി ഇനി ഇന്ത്യക്കാർക്ക് പണമിടപാടുകൾ നടത്താം
ഇതിനിടെ സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. മേയ് ഒന്ന് ഞായറാഴ്ച മുതല്‍ മേയ് നാല് വരെ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 30 (റമദാന്‍ 29) ആയിരിക്കും അവസാന പ്രവൃത്തി ദിനം. അവധി കഴിഞ്ഞ് മേയ് അഞ്ചിന് ഓഫീസുകളും സ്ഥാപനങ്ങളും വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
Story Highlights: UAE announces 9-day Eid Al Fitr holiday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here