Advertisement

ആംസ്റ്റർഡാം യാത്ര : വിശദീകരണവുമായി കെഎസ്ആർടിസി എംഡി

April 25, 2022
Google News 2 minutes Read
biju prabhakar explanation amster dam travel

ആംസ്റ്റർഡാം യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. കോൺഫറൻസിൽ പങ്കെടുക്കുന്നത് ഗതാഗത സെക്രട്ടറിയെന്ന നിലയിലാണെന്ന് ബിജു പ്രഭാകർ പറഞ്ഞു. ( biju prabhakar explanation amster dam travel )

ഗതാഗത രംഗത്തെ ലോകോത്ത പരിഷ്‌കാരങ്ങൾ മനസ്സിലാക്കുന്നതിനാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. യാത്രാ ചെലവിനായി കെ.എസ്.ആർ.ടി.സി ഫണ്ടല്ല ചിലവഴിക്കുന്നതെന്നും സിഎംഡി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയുടെ പണമെടുത്താണ് യാത്ര ചെയ്യുന്നതെന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്നും സി.എം.ഡി ആരോപിച്ചു.

മെയ് 11 മുതൽ 14 വരെയാണ് കെഎസ്ആർടിസി സിഎംഡി ബിജ പ്രഭാകർ ആംസ്റ്റർഡാമിലേക്ക് പോകുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും യാത്ര.

Story Highlights: biju prabhakar explanation amster dam travel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here