Advertisement

ബയോമെട്രിക് പഞ്ചിംഗ് സംവിധാനമുള്ള സർക്കാർ ഓഫിസുകൾ സ്പാർക്കുമായി ബന്ധിപ്പിക്കണം; പുതിയ ഉത്തരവുമായി ചീഫ് സെക്രട്ടറി

April 25, 2022
Google News 3 minutes Read
govt offices to be linked with spark says chief secy

സർക്കാർ ഓഫിസുകൾ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി. ഇതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ( govt offices to be linked with spark says chief secy )

ബയോമെട്രിക് പഞ്ചിംഗ് സംവിധാനമുള്ള എല്ലാ സർക്കാർ ഓഫിസുകൾ ബന്ധിപ്പിക്കാനാണ് നിർദേശം. ജീവനക്കാരുടെ കൃത്യനിഷ്ട ഉറപ്പാക്കുന്നതിനും ഓഫിസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതുമാണ് ലക്ഷ്യം.

സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിൽ ഇ-ഗവേണൻസിനായി കൊണ്ടുവന്ന സോഫ്റ്റുവെയർ സംവിധാനമാണ് സ്പാർക്. 2007 ലാണ് സർവീസ് ആന്റ് പേറോൾ അഡ്മിനിസ്‌ട്രേറ്റീവ് റെപോസിറ്ററി ഓഫ് കേരള എന്ന ഈ സംവിധാനം നിലവിൽ വന്നത്.

Story Highlights: govt offices to be linked with spark says chief secy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here