ഇടുക്കിയിൽ വീടിനു തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു; ഗുരുതര പരുക്കേറ്റ മകൾ ആശുപത്രിയിൽ

ഇടുക്കി പുറ്റടിയിൽ വീടിനു തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. തീപിടുത്തം ഉണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല.
നാട്ടുകാരാണ് തീപിടുത്ത വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Story Highlights: idukki house fire death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here