കെ ശങ്കരനാരായണന്റെ നിര്യാണം രാഷ്‌ട്രീയ കേരളത്തിന് കനത്ത നഷ്‌ടം: കോടിയേരി

കെ ശങ്കരനാരായണന്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു. വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവിയും, യുഡിഎഫ് കണ്‍വീനര്‍, എംഎൽഎ എന്നീ നിലകളിലെല്ലാം മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്‌ചവച്ചത്. സംശുദ്ധമായ പൊതു ജീവിതത്തിനുടമയായ ശങ്കരനാരായണന്റെ വേർപാട് രാഷ്‌ട്രീയ കേരളത്തിന് കനത്ത നഷ്‌ടമാണെന്നും കോടിയേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പാലക്കാട്ടെ വീട്ടിലായിരുന്നു കെ.ശങ്കരനാരായണൻ്റെ അന്ത്യം. കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. 89 വയസായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന ഏക മലയാളിയാണ് അദ്ദേഹം. എ.കെ ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സജീവ പൊതുപ്രവർത്തന രംഗത്തെത്തിയ ശങ്കരനാരായണന്‍ പാലക്കാട് ഡിസിസി സെക്രട്ടറിയായും പ്രസിഡന്റായും കെപിസിസി ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.
Story Highlights: K Sankaranarayanan death is a great loss to Kerala politics Kodiyeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here