Advertisement

മധുവിന്റെ പേരിൽ സംസ്ഥാനതലത്തിൽ കബഡി മത്സരവുമായി തമിഴ് നാട്ടിലെ മമ്മൂട്ടി ആരാധകർ

April 25, 2022
Google News 2 minutes Read

അട്ടപ്പാടിയിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സ്മരണാർത്ഥം കബഡി മത്സരവും എവർറോളിംഗ് ട്രോഫിയും ഏർപ്പെടുത്തി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്ററണാഷനലിന്റെ തമിഴ് നാട് ഘടകം. മധുവിനെ മമ്മൂട്ടി വിശേഷിപ്പിച്ചതിനെ അനുസ്മരിപ്പിക്കും വിധം “നമത് തമ്പി മധുവിൻ നിനൈവഗാ “( നമ്മുടെ അനിയൻ മധുവിന്റെ ഓർമ്മക്കായി) എന്ന പേരിലാണ് വിജയികൾക്കുള്ള ട്രോഫി യുടെ പേര് നൽകിയിരിക്കുന്നത്.

കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറയിൽ ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മെയ്‌ 8 ന് രാവിലെ 9ന്‌ മത്സരങ്ങൾ ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ സംസ്ഥാന പ്രസിഡന്റ് ബാലു മോഹനും രക്ഷധികാരി നെബു മാത്യുവും അറിയിച്ചു. മത്സരങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ 09487389031 എന്ന നമ്പറിൽ ലഭ്യമാണ്.

നേരത്തെ മധുവിന്റെ കേസ് നടത്തിപ്പിന്‌ സഹായവുമായി നടൻ മമ്മൂട്ടി രംഗത്ത് വന്നിരുന്നു.ചെന്നൈ /കൊച്ചി ഹൈ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. നന്ദകുമാറിനെ ഇതിനിയായി ചുമതലപ്പെടുത്തിയിരുന്നു. മധുവിന്റെ കുടുംബത്തിന്റെ നിയമോപദേശകാനായി ഇപ്പോൾ അദ്ദേഹം സേവനം ചെയ്ത് വരികയാണ്.

Read Also : മധു കൊലക്കേസ് ഇന്ന് കോടതി പരിഗണിക്കും; സി രാജേന്ദ്രന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

മമ്മൂട്ടിയുടെ ഈ നടപടിക്ക് തമിഴ് നാട്ടിൽ വലിയ പിന്തുണ ആണ് ലഭിച്ചിരുന്നത്. പ്രമുഖ തമിഴ് മാധ്യമങ്ങൾ എല്ലാം വലിയ പ്രാധാന്യത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തിരുന്നത്. എന്തായാലും മധുവിന്റെ പേരിൽ ഇങ്ങനെ ഒരു ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത് തന്നെ ഇത് ആദ്യമാണ്.

Story Highlights: Mammootty fans in Tamil Nadu hold a state level kabaddi competition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here