Advertisement

യുവതിയെ ന​ഗ്നയാക്കി മർദിച്ച് ഒന്‍പതം​ഗ സംഘത്തിന്റെ ക്രൂരത; എല്ലാ പ്രതികളെയും പൊക്കി പൊലീസ്

April 25, 2022
Google News 2 minutes Read

ആദിവാസി യുവതിയെ ന​ഗ്നയാക്കി മർദിച്ച സംഭവത്തിൽ ഒന്‍പത് പേരെ പൊലീസ് പിടികൂടി. ദക്ഷിണ കർണാടകയിൽ കന്നഡ ജില്ലയിലെ ഗുരിപള്ളയിലാണ് മനസാക്ഷിയെ ‍‍ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദേശവാസികളായ സന്ദീപ് (30), സന്തോഷ് (29), ഗുലാബി (55), സുഗുണ (30), കുസുമ (38), ലോകയ്യ (55), അനിൽ (35), ലളിത (40), ചെന്ന കേശവ (40) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

Read Also : ലഹരിമരുന്നിന് അടിമകളായവർ ഓട്ടോഡ്രൈവരെ ക്രൂരമായി മർദിച്ചു

മൂത്ത സഹോദരിയെയും അമ്മയേയും ഇവര്‍ മർദിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ മുപ്പത്തിയഞ്ചുകാരി വ്യക്തമായി പറയുന്നുണ്ട്.
ഗ്രാമവാസികള്‍ നോക്കിനില്‍ക്കെ ഏപ്രിൽ 19നാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ സംഘമെത്തിയപ്പോഴാണ് പ്രശ്‌നം ഉടലെടുത്തത്.

ഉദ്യോഗസ്ഥർ ഭൂമി അളന്നതിനെതിരെ പ്രതികള്‍ രംഗത്തെത്തുകയായിരുന്നു. ഭൂമി അളക്കുന്നത് നിർത്തി സർവേയർമാരോട് സ്ഥലം വിടണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന്, ഒന്‍പതംഗ സംഘം യുവതിയുടെ വസ്‌ത്രങ്ങൾ വലിച്ചുകീറിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. ഇവരിൽ ചിലർ സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്‌തു.

Story Highlights: Nine gang members beat up a young woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here