Advertisement

സന്തോഷ് ട്രോഫി: കേരളത്തിന്റെ സെമി എതിരാളിയെ ഇന്ന് അറിയാം

April 25, 2022
Google News 1 minute Read

സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ സെമിയിലെ എതിരാളിയെ ഇന്ന് അറിയാം. വൈകീട്ട് നാല് മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷ സർവീസസിനെ നേരിടും. വൈകീട്ട് 8 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ കർണാടകയ്ക്ക് ഗുജറാത്താണ് എതിരാളി.

ഒഡീഷയും കർണാടകയും സെമി ഫൈനലിന് യോഗ്യത നേടാൻ സാധ്യതയുള്ള രണ്ട് ടീമുകളാണ്. മൂന്ന് മത്സരങ്ങൾ കളിച്ച ഒഡീഷ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരം കളിച്ച കർണാടകയ്ക്ക് ഒരു ജയം, ഒരു തോൽവി, ഒരു സമനിലയുമായി നാല് പോയിന്റാണ് ഉള്ളത്.

നിലവിലെ ചാമ്പ്യൻമാരായ സർവീസസും ഗുജറാത്തും ഇതിനകം സെമി കാണാതെ പുറത്തായി കഴിഞ്ഞു. ഒഡീഷക്ക് സെമി ഫൈനലിന് യോഗ്യത നേടാൻ സർവീസസിനെതിരെ തോൽക്കാതിരിക്കണം. ഒഡീഷ സർവീസസിനെ പരാജയപ്പെടുത്തിയാൽ പത്ത് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിക്ക് യോഗ്യത നേടാം. സമനിലയാണ് ഫലമെങ്കിൽ രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടാം. സർവീസസ് ഒഡീഷയെ പരാജയപ്പെടുത്തുകയും ഗുജറാത്തിനെതിരെ വലിയ വിജയം നേടുകയും ചെയ്താൽ കർണാടകയ്ക്ക് സെമിക്ക് യോഗ്യത നേടാം. മണിപ്പൂർ ഗ്രൂപ്പ് ബിയിൽ നിന്ന് ഇതിനകം യോഗ്യത നേടി കഴിഞ്ഞു. ആദ്യം നടക്കുന്ന ഒഡീഷ- സർവീസസ് മത്സരഫലം കർണാടകയ്ക്ക് അനുകൂലമായാൽ പയ്യനാട് ഒരു ജീവൻമരണ പോരാട്ടത്തിനാകും സാക്ഷിയാകുക. മറിച്ചാണെങ്കിൽ മത്സരത്തിന്റെ പ്രസക്തി ഇല്ലാതാകും.

ഈ മാസം 28,29 ദിവസങ്ങളിലായാണ് സെമിഫൈനൽ മത്സരങ്ങൾ നടക്കുന്നത്.

Story Highlights: santosh trophy kerala semi final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here