മൊയീൻ അലി ഒരാഴ്ചയ്ക്കുള്ളിൽ തിരികെവരുമെന്ന് സ്റ്റീഫൻ ഫ്ലെമിങ്

ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി ഒരാഴ്ചയ്ക്കുള്ളിൽ പരുക്ക് മാറി തിരികെയെത്തുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. കണ്ണങ്കാലിനു പരുക്കേറ്റെങ്കിലും പൊട്ടലില്ല. ഏഴ് ദിവസമാണ് പരുക്കിൽ നിന്ന് മുക്തമാവാനുള്ള സമയം. പൊട്ടൽ ഇല്ലാത്തതിനാൽ അദ്ദേഹം വേഗം തന്നെ പരുക്കിൽ നിന്ന് മുക്തനാവുമെന്ന് കരുതുന്നു എന്നും ഫ്ലെമിങ് പറഞ്ഞു.
അതേസമയം, ഐപിഎലിൽ ചെന്നൈയുടെ മോശം ഫോം തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് കൂടി പരാജയപ്പെട്ടതോടെ അവരുടെ ആകെ തോൽവി ആറായി. ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് 11 റൺസിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിഎസ്‌കെ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.
8 മത്സരങ്ങൾ കളിച്ച ചെന്നൈ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. 4 പോയിൻ്റ് മാത്രമുള്ള നിലവിലെ ചാമ്പ്യന്മാർ പട്ടികയിൽ 9ആം സ്ഥാനത്താണ്. എട്ടിൽ എട്ടും തോറ്റ മുംബൈ ഇന്ത്യൻസാണ് അവസാന സ്ഥാനത്ത്.
അതേസമയം, നിലവിലെ ഐപിഎൽ സീസണിൽ ഏറ്റവും മൂല്യമുള്ള ടീം മുംബൈ ഇന്ത്യൻസ് ആണ്. ഫോർബ്സ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് 1.30 ബില്ല്യൺ ഡോളറാണ് മുംബൈ ഇന്ത്യൻസിൻ്റെ മൂല്യം. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ മൂല്യം 1.15 ബില്ല്യൺ ഡോളറാണ്.
Story Highlights: moeen ali injury update chennai super kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here