Advertisement

ഇന്നുകൂടി ഡക്കായാൽ കോലി ഹാട്രിക്കടിക്കും!

April 26, 2022
Google News 2 minutes Read
virat

ഐ.പി.എല്ലിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടര്‍ച്ചയായി ഗോള്‍ഡന്‍ ഡക്കായ വിരാട് കോലി ഇന്ന് മത്സരത്തിനിറങ്ങുന്നത് കൂടുതൽ കരുതലോടെ. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം ഇന്നുകൂടി ആവർത്തിച്ചാൽ പൂജ്യത്തിന് പുറത്താകുന്ന കാര്യത്തിൽ വിരാട് ഹാട്രിക്കടിച്ച് പുതിയ റെക്കോർഡ് നേടും. രാജസ്ഥാന്‍ റോയല്‍സിനെതിരായാണ് ഇന്നത്തെ മത്സരം. ഗോള്‍ഡന്‍ ഡക്കാവുകയെന്ന ചീത്തപ്പേര് മാറ്റിയെഴുതുകയെന്ന ലക്ഷ്യത്തോടെയാകും താരം ഇന്ന് കളത്തിലിറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും അതിന് മുമ്പുള്ള മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടും താരം ഗോള്‍ഡന്‍ ഡക്കായിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വിരാടിനെ ട്രോളി നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

Read Also : വിരാട് കൊഹ്‌ലിയുടെ ബാനറുമായി പാക്കിസ്ഥാന്‍ ആരാധകന്‍; വീഡിയോ പങ്കുവെച്ച് ശുഐബ് അക്തര്‍

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ കോലിയടക്കം ആര്‍.സി.ബിയുടെ മൂന്ന് മുന്‍നിര താരങ്ങളാൾ ഡക്കായി മടങ്ങിയിരുന്നു. ആര്‍.സി.ബി നിരയിലെ രണ്ട് കളിക്കാർ മാത്രമാണ് രണ്ടക്കം കടന്നത്. 8 മത്സരത്തില്‍ നിന്നും 14.87 ശരാശരിയില്‍ 119 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

ഐ.പി.എല്‍ 2022ലെ ഇതുവരെ നടന്ന രണ്ട് മത്സരത്തിലൊഴികെ മറ്റെല്ലാ കളിയിലും കോലി പരാജയമായിരുന്നു. പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ 29 പന്തില്‍ നിന്ന് പുറത്താവാതെ 41 റണ്‍സ് നേടി കൊഹ്‌ലി തിരിച്ചുവരവിന്റെ സൂചന നൽകിയിരുന്നു. മുംബൈയ്‌ക്കെതിരെയും അതേ മികവ് ആവര്‍ത്തിച്ചു. 36 പന്തില്‍ നിന്നും 46 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. മറ്റെല്ലാ മത്സരത്തിലും താരം റണ്‍ കണ്ടെത്താനാവാതെ വിഷമിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.

Story Highlights: Virat Kohli tries to stays out of Golden Duck for third match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here