കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ സിപിഐഎം ഓഫീസ് സന്ദര്‍ശിച്ചതിനെതിരെ കോണ്‍ഗ്രസ്

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ സിപിഐഎം ഓഫീസ് സന്ദര്‍ശിച്ചതിനെതിരെ കോണ്‍ഗ്രസ്. സിപിഐഎം പാര്‍ട്ടി ഓഫീസില്‍ പോയി ചര്‍ച്ച നടത്തിയത് പി.ജെ.വിന്‍സെന്റ് വിശദീകരിക്കണം. പരീക്ഷ കണ്‍ട്രോളര്‍ക്ക് ശമ്പളം നല്‍കുന്നത് സിപിഐഎം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല. സര്‍വകലാശാല പ്രവര്‍ത്തനങ്ങള്‍ സിപിഐഎം രാഷ്ട്രീയവത്കരിക്കുന്നുവെന്നും കോണ്‍ഗ്രസ്.
പരീക്ഷാ പേപ്പര്‍ ആവര്‍ത്തന വിവാദത്തില്‍ രാജി ആവശ്യപ്പെട്ടുള്ള സമര്‍ദ്ദങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ച് വിന്‍സെന്റിനോട് പാര്‍ട്ടി നിര്‍ദേശം അറിയിക്കുകയായിരുന്നു. രാജി വെയ്‌ക്കേണ്ടെന്നും അവധിയില്‍ പോയാല്‍ മതിയെന്നും നിര്‍ദേശിച്ച് സിപിഐഎം നിര്‍ദേശിക്കുകയായിരുന്നു. എട്ട് ദിവസത്തേയ്ക്കാണ് പി.ജെ.വിന്‍സെന്റ് അവധിയില്‍ പ്രവേശിക്കുന്നത്. പരീക്ഷാ പേപ്പര്‍ ആവര്‍ത്തന വിവാദത്തെ തുടര്‍ന്ന് പി.ജെ.വിന്‍സെന്റ് രാജിസന്നദ്ധത അറിയിച്ചിരുന്നു. അദ്ദേഹത്തെ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് രാജി വേണ്ടെന്ന് നിര്‍ദേശം നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോര്‍ ഇന്നലെ പുറത്തു വിട്ടിരുന്നു.
പരീക്ഷ കണ്‍ട്രോളറെ സിപിഐഎം ഓഫീസിലേക്ക് വിളിപ്പിച്ച് പാര്‍ട്ടി തീരുമാനം അറിയിച്ച നടപടിയില്‍ ഗവര്‍ണര്‍ക്ക് കെഎസ്‌യു കണ്ണൂര്‍ ജില്ലാ കമ്മിറ്റി പരാതി നല്‍കും.
Story Highlights: Congress opposes Kannur University Exam Controller’s visit to CPI (M) office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here