Advertisement

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന്റെ വേഗത കുറഞ്ഞു

April 27, 2022
Google News 2 minutes Read
kochi actress attack case probe slow down

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും വധഗൂഢാലോചന കേസിലും അന്വേഷണത്തിന് വേഗത കുറഞ്ഞു. അന്വേഷണ സംഘത്തിന്റെ തുടർ നീക്കങ്ങൾക്ക് പുതിയ ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി വേണമെന്നതാണ് അന്വേഷണത്തിന്റെ മെല്ലപ്പോക്കിന് കാരണം. പുതിയ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ ഉടൻ രണ്ട് അന്വേഷണ സംഘങ്ങളുടെയും യോഗം ചേരും. ( kochi actress attack case probe slow down )

ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചന കേസിലും അന്വേഷണത്തിന് വേഗത കുറഞ്ഞു.പുതിയ മേധാവിയുടെ അനുമതി തുടർ നീക്കങ്ങൾക്ക് വേണമെന്നതാണ് അന്വേഷണത്തിന്റെ മെല്ലപ്പോക്കിന് കാരണം. നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണം മെയ് 30 നകം അവസാനിപ്പിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിലെ അന്വേഷണം നിർണായകമാണ്.

തുടന്വേഷണം തുടങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ പ്രതികളെയും സാക്ഷികളെയും ഉൾപ്പെടെ നൂറിലേറെ പേരെയാണ് രണ്ടു കേസുകളിലും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ കഴിഞ്ഞുവെന്നതും നേട്ടമാണ്. പക്ഷേ അന്വേഷണം പൂർണ്ണതയിലേക്ക് എത്തും മുൻപ് അന്വേഷണ സംഘത്തിന്റെ മേധാവിയെ മാറ്റിയത് കേസിനെ ബാധിക്കുമോ എന്നറിയാൻ കാത്തിരിക്കണം. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിൽ കാവ്യാമാധവനെ ചോദ്യംചെയ്യാനുള്ള തീരുമാനത്തിലും പുതിയ ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി അന്വേഷണസം ഘത്തിന് വേണം. വധഗൂഢാലോചന കേസിൽ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ ഐ മാക്കിന്റെ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. പുതിയ മേധാവിയുടെ നേതൃത്വത്തിൽ രണ്ട് അന്വേഷണ സംഘങ്ങളുടെ യോഗവും ഉടൻ ചേരും.

Story Highlights: kochi actress attack case probe slow down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here