Advertisement

കെജിഎഫ്2, പുഷ്പ, ആര്‍ആര്‍ആര്‍; തെന്നിന്ത്യന്‍ ചലച്ചിത്രങ്ങളുടെ വിജയരഹസ്യം വിശകലനം ചെയ്ത് നവാസുദ്ദീന്‍ സിദ്ദീഖി

April 27, 2022
Google News 2 minutes Read

ബോക്‌സ് ഓഫിസിനെ തകര്‍ത്ത് കുറച്ചധികം നാളുകളായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ അരങ്ങുവാഴുകയാണ്. പുഷ്പയുടെ വന്‍ വിജയത്തിന് ശേഷം ആര്‍ആര്‍ആറും അതിന് തൊട്ടുപിന്നാലെ സര്‍വ കാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് കെജിഎഫ് രണ്ടും വിജയത്തേരിലേറി. ബോളിവുഡിനെ അപേക്ഷിച്ച് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് പ്രചാരം ലഭിക്കുന്നതിന്റെ കാരണങ്ങള്‍ വിലയിരുത്തുകയാണ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി. (Nawazuddin Siddiqui on the success of south indian movies)

തെന്നിന്ത്യന്‍ സിനിമകള്‍ റീമേക്ക് ചെയ്യുന്നു എന്നത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതാണ് ബോളിവുഡ് ചെയ്യുന്ന പിഴവെന്ന് നവാസുദ്ദീന്‍ സിദ്ദീഖി വിലയിരുത്തി. ഒറിജിനല്‍ എന്നത് നിര്‍മിക്കാന്‍ ഇപ്പോഴും പലര്‍ക്കും മടിയാണ്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകള്‍ ഹിന്ദിയില്‍ ഇറക്കാന്‍ തുടങ്ങിയതോടെ റീമേക്കെന്ന സാധ്യത ഇല്ലാതായി. റീ മേക്കുകളെ ആശ്രയിക്കാതെ ബോളിവുഡ് കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ട്. ബോളിവുഡ് റീമേക്കുകളെ അമിതമായി ആശ്രയിക്കുന്നതും തെന്നിന്ത്യന്‍ സിനിമകളുടെ വന്‍ വിജയത്തിന് കാരണമാകുന്നതായി അദ്ദേഹം വിലയിരുത്തി.

എന്നാല്‍ ഈ ഘട്ടം തീര്‍ച്ചയായും കടന്നുപോകുമെന്നാണ് നവാസുദ്ദീന്‍ സിദ്ദീഖി പ്രതീക്ഷിക്കുന്നത്. ഈ ചിത്രങ്ങളുടെ വിജയത്തോടെ തെന്നിന്ത്യ ബോളിവുഡിനെ വിറപ്പിച്ചു എന്ന് പറയാന്‍ കഴിയില്ല. ഹിറ്റുകള്‍ മാറിവരാമെന്നും പ്രേക്ഷകര്‍ എല്ലാ നല്ല ചിത്രങ്ങള്‍ക്കുമൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Nawazuddin Siddiqui on the success of south indian movies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here