Advertisement

ലീഗിന്റെ പ്രവര്‍ത്തനം എസ്ഡിപിഐ പോലുള്ള സംഘടനകളുമായി ചേര്‍ന്ന്; രൂക്ഷവിമര്‍ശനവുമായി കോടിയേരി

April 27, 2022
Google News 2 minutes Read

മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലീഗിന് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. ലീഗാണ് കേരളത്തിലെ കോണ്‍ഗ്രസിനെ കൊണ്ടുനടക്കുന്നത്. എസ്ഡിപിഐ മറ്റ് മുസ്ലീം തീവ്രവാദ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ലീഗ് നടത്തുന്നത്. ലീഗിന്റെ പ്രവര്‍ത്തനം ആര്‍എസ്എസിന് മുതലെടുക്കാനുള്ള അവസരമാണ് ഉണ്ടാക്കി കൊടുക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

ലീഗ് സ്വീകരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ അവസരം നല്‍കുന്നത്. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകനുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും കോടിയേരി പറഞ്ഞു.

സിപിഐഎം നേതാവ് ജെയിംസ് മാത്യുവിനെ ഇന്നലെ ജില്ലാ കമ്മിറ്റി യോഗത്തില്‍ വച്ച് കണ്ടതാണ്. സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ച് അദ്ദേഹത്തെ ഒഴിവാക്കി കൊടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റിയില്‍ തുടരാമെന്നാണ് പറഞ്ഞതാണെന്നും കോടിയേരി പറഞ്ഞു.

Story Highlights: The League works with organizations such as the SDPI; Kodiyeri with harsh criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here