Advertisement

ഔദ്യോഗിക പ്രഖ്യാപനം എത്തി; ഇംഗ്ലണ്ടിനെ ഇനി ബെൻ സ്റ്റോക്സ് നയിക്കും

April 28, 2022
Google News 2 minutes Read

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായി ബെൻ സ്റ്റോക്സ്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിനു പകരക്കാരനായാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിൻ്റെ പുതിയ ക്യാപ്റ്റനാവുന്നത്. ജോ റൂട്ട് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ വൈസ് ക്യാപ്റ്റനായ ബെൻ സ്റ്റോക്സ് തന്നെ നായകനാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ഇംഗ്ലണ്ടിനു ലഭിച്ച ഏറ്റവും നല്ല ഓൾറൗണ്ടർമാരിൽ ഒരാളാണ് സ്റ്റോക്സ്. 2013 മുതൽ ടെസ്റ്റ് ടീമിൽ സ്ഥിരസാന്നിധ്യമായ താരം 79 മത്സരങ്ങളിൽ നിന്ന് 36 ശരാശരിയിൽ 5061 റൺസ് നേടിയിട്ടുണ്ട്. 174 വിക്കറ്റുകളും താരം നേടി. 2017 മുതൽ ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ് സ്റ്റോക്സ്.

Story Highlights: ben stoke england test captain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here