Advertisement

ഗൗരിയുടെ ചികിത്സയ്ക്കായി ഇനി വേണ്ടത് നാല് കോടി രൂപ; മരുന്ന് ലഭിക്കാനുള്ള നടപടികള്‍ തുടങ്ങി

April 28, 2022
Google News 2 minutes Read
gauri lakshmi treatment help

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് ഇനി വേണ്ടത് നാല് കോടിയോളം രൂപ. ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് ഗൗരിലക്ഷ്മിക്ക് മരുന്ന് ലഭ്യമാക്കാന്‍ കുടുംബത്തിന്റെ മുന്നിലുള്ളത്. തുക പൂര്‍ണ്ണമായി സമാഹരിക്കാനായില്ലെങ്കിലും മരുന്ന് ലഭ്യമാക്കുന്നതിനുളള നടപടികള്‍ കുടുംബം ആരംഭിച്ചു. നിശ്ചിത തീയ്യതിക്ക് മുന്‍പ് സുമനസുകളുടെ സഹായത്തില്‍ തുക ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുഗൗരിയുടെ കുടുംബം.

ഗൗരിക്ക് രണ്ട് വയസ് തികയാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. 12 കോടിയോളം രൂപ ഇതുവരെ ലോകമലയാളികളുടെ കരുണകൊണ്ട് ഈ കുടുംബത്തിന്റെ കൈകളിലേക്കെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറഞ്ഞ തുക മാത്രമാണ് അക്കൗണ്ടിലേക്ക് എത്തുന്നത്. കാത്തിരിക്കാന്‍ ഒട്ടും സമയമില്ലെന്നിരിക്കെ, കടുത്ത ആശങ്കയിലാണ് ഈ കുടുംബം.

ഇനി ദിവസങ്ങള്‍ നന്നേ കുറവാണെന്നിരിക്കെ മരുന്ന് ലഭ്യമാക്കുന്നതിനുളള നടപടികള്‍ കുടുംബവും സഹായകൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്. 16 കോടി രൂപയും ലഭ്യമാകുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. പല സന്നദ്ധ സംഘടനകളും ഗൗരിക്കായി ധനസമാഹരണം നടത്തുന്നുണ്ടെങ്കിലും ഇനി കുറഞ്ഞ ദിവസങ്ങളെ മുന്നിലുള്ളു എന്ന് ഓര്‍മ്മിപ്പിക്കുകയാണ് പാലക്കാട്ടെ സഹായകൂട്ടായ്മയും.

ഗൗരി ലക്ഷ്മിക്കായി കൈകോര്‍ക്കാം

വിവരങ്ങള്‍:

K.L Liju

Account Number: 4302001700011823

IFSC Code: PUNB0430200

Phone: 9847200415

Story Highlights: gauri lakshmi treatment help

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here