ഗുജറാത്ത് മോഡൽ പഠിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകം; കെ സുരേന്ദ്രൻ

ഗുജറാത്ത് മോഡൽ പഠിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അബ്ദുള്ളക്കുട്ടിയോട് സിപിഐഎം മാപ്പ് പറയണം. പാർട്ടി കോൺഗ്രസ് കഴിഞ്ഞപ്പോൾ സിപിഐഎമ്മിന് നേരം വെളുത്തെന്നാണ് തോന്നുന്നത്. ഗുജറാത്ത് മോഡൽ നടപ്പാക്കുമ്പോൾ എങ്കിലും അഴിമതി ഒഴിവാക്കാൻ ഇടതു സർക്കാർ തയാറാകണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
വികസനത്തിന്റെ മോദി മാതൃകയാണ് കേരളത്തിന് ഇനി വേണ്ടതെന്ന് വൈകിയാണെങ്കിലും അംഗീകരിച്ചതിന് നന്ദി. ബെറ്റർ ലേറ്റ് ദേൻ നെവർ എന്നാണല്ലോ പ്രമാണം. കൊട്ടിഘോഷിക്കപ്പെട്ട കേരളമോഡൽ കാലഹരണപ്പെട്ടു എന്ന് പറയാതെ പറയുകയാണ് പിണറായി വിജയൻ സർക്കാർ. ഗുജറാത്ത് മോഡലിനെ ഇത്രകാലം പരിഹസിച്ചത് തെറ്റായെന്നൊരുവാക്കുകൂടി ശ്രീ. പിണറായി വിജയനിൽനിന്ന് കേരളം മിനിമം പ്രതീക്ഷിക്കുന്നു. അബ്ദുള്ളക്കുട്ടിക്ക് പതിനഞ്ചുകൊല്ലം മുൻപ് ബോധ്യമായ സത്യം പിണറായിക്ക് ഇപ്പോഴേ ബോധ്യമായുള്ളൂ എന്ന് ചുരുക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഗുജറാത്തിലെ ഡാഷ് ബോർഡ് സംവിധാനത്തെ കേരള ചീഫ് സെക്രട്ടറി വി പി ജോയ് പുകഴ്ത്തിയിരുന്നു. ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമാണെന്ന് വി പി ജോയ് പറഞ്ഞു. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമായ സംവിധാനമാണിത്. സേവന വിതരണം നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പ്രതികരണം ശേഖരിക്കുന്നതിനും മറ്റും ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമായ ഒരു സംവിധാനമാണ്. സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
Read Also : മുസ്ലിം ലീഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായെന്ന് കെ. സുരേന്ദ്രൻ
2019 ൽ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ തുടങ്ങിയ ഡാഷ് ബോർഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സർക്കാരിന്‍റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിലൂടെ തത്സമയം വിലയിരുത്തുന്നതാണ് സംവിധാനം.
Story Highlights: K Surendran on Gujarat Dashboard System
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here