പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികൾക്ക് വധശിക്ഷ

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ. കുറ്റവാളികളായ സുൽത്താൻ ബിൽ, ചോട്ടുലാൽ എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്.
പതിനഞ്ച് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് പോക്സോ നിയമപ്രകാരം ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. പതിനൊന്ന് ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് രാജസ്ഥാനിലെ ബുണ്ടി കോടതി ഉത്തരവിറക്കിയിട്ടുണ്ട്. കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഡിസംബറിലാണ്.
രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച്ച കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ വിചാരണ നടക്കുകയാണ്. രണ്ട് പ്രതികളും 1,20,000 രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. കുറ്റകൃത്യം നടന്ന് 126 ദിവസങ്ങൾക്കുള്ളിലാണ് കോടതി ശിക്ഷവിധിച്ചത്.
Read Also : ഉത്തർപ്രദേശിൽ 50കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; രണ്ട് പേർ അറസ്റ്റിൽ
2021 ഡിസംബർ 23 ന് ബുണ്ടി ബസോലിയിലെ കലകുൻവ ഗ്രാമത്തിനടുത്തുള്ള വനത്തിലാണ് 15 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നഗ്നമായ നിലയിലായിരുന്നു. ബുണ്ടി എസ്പി ജയ് യാദവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുറ്റകൃത്യം നടന്ന് 12 മണിക്കൂറിനുള്ളിലാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളും മദ്യലഹരിയിലായിരുന്നു. കൊലപാതകത്തിന് ശേഷവും പ്രതികൾ മൃതദേഹത്തെ ബലാത്സംഗം ചെയ്തിരുന്നു.
Story Highlights: 2 get death for rape-murder of minor tribal girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here