ഈദുൽ ഫിത്വർ; ദുബായിൽ ഏഴ്ദിവസം പാർക്കിങ് സൗജന്യം

ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച് ദുബായിൽ ഏഴ്ദിവസം സൗജന്യ പാർക്കിങ് അനുവദിച്ചു. ഏപ്രിൽ 30മുതൽ മേയ് ആറുവരെയാണ് സൗജന്യ പാർക്കിങ് ലഭ്യമാകുക. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർ.ടി.എ) പാർക്കിങ്ങിന്റെ കാര്യത്തിൽ വ്യക്തത വരുത്തിയത്. മേയ് ഏഴുമുതൽ വീണ്ടും പാർക്കിങ് ഫീസ് ഈടാക്കിത്തുടങ്ങുമെന്നും ആർ.ടി.എ അറിയിച്ചു.
റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ, പബ്ലിക് ബസുകൾ, ദുബൈ മെട്രോ, ട്രാം, പണമടച്ചുള്ള പാർക്കിങ് സോണുകൾ, മറൈൻ ട്രാൻസിറ്റ് മാർഗങ്ങൾ, സേവന കേന്ദ്രങ്ങൾ, സാങ്കേതിക പരിശോധന കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പുതുക്കിയ പ്രവൃത്തി സമയവും ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. ദുബായ് മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ പെരുന്നാൾ അവധിക്കാലത്തെ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. ആർ ടി എയുടെ ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ പാർക്കിങിന് ഇളവുണ്ടാവില്ല.
Read Also : ‘സ്‍പോണ്‍സര്‍ക്കെതിരെ ദുര്‍മന്ത്രവാദം’; ദുബായിൽ വീട്ടുജോലിക്കാരി അറസ്റ്റില്‍
എന്നാൽ, ഷാർജയിൽ അഞ്ച് ദിവസം മാത്രമേ പാർകിങ് സൗജന്യമുള്ളു. പെരുന്നാൾ ദിവസം മുതൽ മെയ് അഞ്ച് വരെയാണ് ഷാർജയിൽ ഇളവ്. എന്നാൽ, ആഴ്ചയിൽ ഏഴ് ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന ഷാർജയിലെ സ്ഥലങ്ങളിൽ ഈ ദിവസങ്ങളിൽ ഇളവ് ലഭിക്കില്ലെന്ന് നഗരസഭ അറിയിച്ചു. ഇത്തരം പാർക്കിങ് കേന്ദ്രങ്ങളിൽ നീല നിറത്തിൽ മുന്നറിയിപ്പ് ബോർഡുകളുണ്ടാകും.
പെരുന്നാൾ ദിവസം ദുബായ് മെട്രോ രാവിലെ അഞ്ച് മുതൽ രാത്രി ഒന്ന് വരെ സർവീസ് നടത്തും. ഗോൽഡ് സൂഖ് ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ അഞ്ച് മുതലും അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4.14 നും ബസ് സർവീസ് തുടങ്ങും.
Story Highlights: eid Seven days free parking in Dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here