ജിഷ്ണുവിന്റെ മരണത്തിലെ ദുരൂഹത; വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് വന്നേക്കും

കോഴിക്കോട് ചെറുവണ്ണൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നേക്കും. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നാല്‍ മാത്രമേ ജിഷ്ണുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളു. വാരിയെല്ലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് നേരത്തെ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
പരിക്കുകള്‍ വീഴ്ചയില്‍ ഉണ്ടായതാകാമെന്നാണ് നിഗമനമെങ്കിലും പൊലീസ് മര്‍ദ്ദിച്ചതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പരുക്ക് എങ്ങനെ സംഭവിച്ചുവെന്നകാര്യത്തില്‍ വ്യക്തതവരുത്തേണ്ടതുണ്ട്. ഇന്നലെ ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണ്ണമായും ലഭിച്ച ശേഷമായിരിക്കും വിശദമായ അന്വേഷണം നടക്കുക.
പൊലീസ് വീട്ടില്‍ നിന്നിറക്കികൊണ്ടുപോയതിന് ശേഷമാണ് ജിഷണു ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്. 500 രൂപ ഫൈന്‍ അടയ്ക്കാന്‍ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ജിഷ്ണുവിനെ കാണുന്നത് വഴിയരികില്‍ അത്യാസന്ന നിലയിലാണ്.
Read Also : ട്രെയിൻ നിർത്തുന്നതിന് മുമ്പ് തെറിച്ചുവീണ് യുവാവിന്റെ കൈകൾ അറ്റുപോയി
ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. നല്ലളം പൊലീസാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. വയനാട്ടില്‍ ഒരു കേസുണ്ടെന്നും അതിന്റെ ഫൈനായി 500 രൂപ അടയ്ക്കണമെന്നും പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൂട്ടിക്കൊണ്ട് പോകുന്നത്. മഫ്തിയിലാണ് പൊലീസ് എത്തിയത്. ഓവര്‍സ്പീഡില്‍ പോയിട്ട് പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല എന്നതായിരുന്നു കേസ്.
Story Highlights: kozhikode jishnu death postmortum report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here