Advertisement

മാനസിക വൈകല്യമുള്ള 22കാരിയെ അമ്മാവനും പൊലീസ് കോൺസ്റ്റബിളും ചേർന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

April 30, 2022
Google News 1 minute Read

മാനസിക വൈകല്യമുള്ള 22കാരിയെ അമ്മാവനും പൊലീസ് കോൺസ്റ്റബിളും ചേർന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ച് മാനസിക നില തെറ്റിയ പെണ്‍കുട്ടി അമ്മയുടെ സഹോദരന്‍റെ കൂടെയായിരുന്നു താമസം. കുട്ടിയെ അമ്മയുടെ സഹോദരന്‍റെ ഭാര്യ പണത്തിനായി പൊലീസ് കോൺസ്റ്റബിൾ ചന്ദ്രകാന്തിന് (56) കൈമാറുകയായിരുന്നു.

കോണ്‍സ്റ്റബിളിന്റെ തുടർച്ചയായ പീഡനത്തിനൊടുവിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. സംഭവത്തിൽ എആർ കോൺസ്റ്റബിൾ ചന്ദ്രകാന്ത്, പെണ്‍കുട്ടിയുടെ മാതൃ സഹോദരന്‍, ഇയാളുടെ ഭാര്യ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ലൈംഗികാരോപണത്തിൽ എആർ കോൺസ്റ്റബിൾ ചന്ദ്രകാന്തിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

Read Also : അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് പിതാവിന്റെ ക്രൂരത;<br>ഭാര്യയുടെ പരാതിയിൽ ഭർത്താവ് പിടിയിൽ

ഗര്‍ഭിണിയായതോടെ പെണ്‍കുട്ടിയെ മാതൃസഹോദരനും ഭാര്യയും വീട്ടില്‍ അടച്ചിടുകയായിരുന്നു. എന്നാല്‍ പത്തുവയസുള്ള പെണ്‍കുട്ടിയുടെ സഹോദരി ഇക്കാര്യം അയല്‍ക്കാരോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്താവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ ആളില്ലാത്ത സമയത്ത് അമ്മാവനും കുട്ടിയെ പീഡിപ്പിച്ചെന്ന വിവരം പുറത്ത് വരുന്നത്.

Story Highlights: A 22-year-old was raped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here