Advertisement

ട്യുണീഷ്യയിലെ എണ്ണക്കപ്പലിൽ നിന്ന് ആറ്റിങ്ങൽ സ്വദേശിയെ കാണാതായി

April 30, 2022
1 minute Read
manmissing

ജോലി ചെയ്തിരുന്ന ചരക്ക് കപ്പലിൽ നിന്ന് മലയാളി യുവാവിനെ കാണാതായി. ആറ്റിങ്ങൽ മാമം സ്വദേശി അർജുൻ രവീന്ദ്രനെയാണ് ഈ മാസം 27 മുതൽ കാണാതായത്. ഇസ്താംബുളിൽ നിന്ന് ട്യുണീഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. സൂപ്പർവൈസർ തന്നെ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് അർജുൻ രവീന്ദ്രൻ പല തവണ പറഞ്ഞിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും കപ്പൽ കമ്പനി കൃത്യമായ വിവരം നൽകുന്നില്ലെന്നും അർജുൻ രവീന്ദ്രന്റെ ബന്ധുക്കൾ പറയുന്നു.

ടുണീഷ്യയില്‍ നിന്നും പുറപ്പെട്ട എണ്ണക്കപ്പലില്‍ നിന്നും കാണാതായ അര്‍ജുന്‍ രവീന്ദ്രനെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ടുണീഷ്യയില്‍ നിന്നും യാത്ര തിരിച്ച എം.വി എഫിഷ്യന്‍സി എന്ന കപ്പലിലെ ജീവനക്കാരനായിരുന്നു ആറ്റിങ്ങല്‍ സ്വദേശിയായ അര്‍ജുന്‍.

Read Also : തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു

ഈ മാസം 20ന് ടുണീഷ്യയില്‍ നിന്നും അര്‍ജുന്‍ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ 27ന് കമ്പനി അധികൃതര്‍ കപ്പലില്‍ നിന്നും അര്‍ജുനെ കാണാതായെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Story Highlights: Keralite missing from Tunisia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top