‘കേവലം അടിച്ചേല്‍പ്പിക്കലല്ല, ആര്‍എസ്എസ് അജണ്ടയാണ്’; ദേശീയ ഭാഷ വിവാദത്തില്‍ ദ്രാവിഡ കഴകം

തങ്ങള്‍ക്ക് ഒരു ഭാഷയോടും വിദ്വേഷമില്ലെന്നും ഏത് ഭാഷയും അടിച്ചേല്‍പ്പിക്കുന്നതിനെ മാത്രമാണ് എതിര്‍ക്കുന്നതെന്നും ദ്രാവിഡ കഴകം. ഇപ്പോഴത്തെ ഹിന്ദി ഭാഷാ വിവാദം കേവലം ഒരു ഭാഷ അടിച്ചേല്‍പ്പിക്കലല്ലെന്നും ആര്‍എസ്എസിന്റെ മറഞ്ഞിരിക്കുന്ന അജണ്ടയാണെന്നും ദ്രാവിഡ കഴകം ജനറല്‍ സെക്രട്ടറി വീരമണി പറഞ്ഞു.
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കലില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദ്രാവിഡ കഴകം ജനറല്‍ സെക്രട്ടറി. ‘1938 മുതല്‍ ഹിന്ദി വിരുദ്ധ സമരങ്ങള്‍ക്ക് പേരുകേട്ടതാണ്. രാജാജി നിര്‍ബന്ധിത ഹിന്ദി അടിച്ചേല്‍പ്പിച്ചിരുന്നു, എന്നാല്‍ അതേ രാജാജി പിന്നീട് ഹിന്ദി വേണ്ട, ഇംഗ്ലീഷ് മാത്രം എന്ന് പറഞ്ഞു. ഞങ്ങളുടെ ഈ പ്രതിഷേധം ഒരു തുടക്കം മാത്രമാണ്’. അദ്ദേഹം വ്യക്തമാക്കി.
‘ഹിന്ദി ദേശീയ ഭാഷയാണെന്ന് പറയുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണ്. എട്ടാം ഷെഡ്യൂളില്‍ ദേശീയ ഭാഷ എന്ന പദമില്ല, അത് ഭാഷകള്‍ മാത്രമാണ്. അതില്‍ 22 ഭാഷകള്‍ ഉണ്ട് അതിലൊന്ന് ഹിന്ദിയാണ്. സംസ്‌കൃത ആര്യ സംസ്‌കാരത്തെ അടിച്ചേല്‍പ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്, അതിനോടാണ് ഞങ്ങളുടെ അമര്‍ഷം’.
Read Also : നമ്മുടെ പെറ്റമ്മ മാതൃഭാഷയാണ്, ജനങ്ങളെ ഹിന്ദി അടിച്ചേൽപ്പിക്കരുതെന്ന് പിണറായി വിജയൻ
വീരമണിയുടെ നേതൃത്വത്തില്‍ വേപ്പാരി പെരിയാര്‍ തെടിയലില്‍ നിന്ന് എഗ്മൂര്‍ വരെയായിരുന്നു പ്രതിഷേധ പ്രകടനം. 2 കിലോമീറ്റര്‍ നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Story Highlights: dravida kazhakam against hindi imposition as national language
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here