Advertisement

അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ്; കാന്‍സസില്‍ വന്‍ നാശനഷ്ടം

May 1, 2022
Google News 6 minutes Read

യുഎസിൽ ആഞ്ഞടിച്ച് ടൊർണാഡോ ചുഴലിക്കാറ്റ് . കൻസാസ് സംസ്ഥാനത്തെ വിവിധമേഖലകളിൽ വീശിയടിച്ച ചുഴലിക്കാറ്റില്‍പ്പെട്ട് വീടുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ആയിരത്തോളം പേര്‍ കാന്‍സസിലില്‍ നിന്ന് മറ്റിടങ്ങളിലേക്ക് മാറി കഴിഞ്ഞു.

കൻസാസിലെ ആൻഡോലവർ മേഖലയിൽ വലിയ നാശമുണ്ട്. മേഖലയിലെ സെജ്വിക് കൗണ്ടിയിൽ 50 മുതൽ നൂറു വീടുകൾ തകർന്നു. ചിലയിടങ്ങളിൽ വീടുകൾ ചുഴലിക്കാറ്റിൽ കൂട്ടമായി നശിച്ചു. വിചിറ്റ എന്ന പട്ടണത്തിലും കാറ്റ് ഒട്ടേറെ തകരാറുകൾക്ക് വഴിവച്ചു. ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

സെഡ്‌വിക്ക് കൗണ്ടിയിൽ 100 ​​കെട്ടിടങ്ങൾക്ക് വരെ കേടുപാടുകൾ സംഭവിച്ചതായി ആൻഡോവർ ഫയർ ചീഫ് ചാഡ് റസ്സൽ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ആൻഡോവറിൽ എത്ര കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് അറിവായിട്ടില്ല .സെഡ്‌വിക്ക് കൗണ്ടിയിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു.

Read Also : അമേരിക്കയിൽ കാട്ടുതീ: അരിസോണയിലും ന്യൂമെക്‌സിക്കോയിലും വ്യാപക നാശനഷ്ടം

കാലാവസ്ഥാ സാഹചര്യം കൂടുതൽ കരുത്തുറ്റ കാറ്റുകളെയും ചുഴലിക്കാറ്റുകളെയും ശീതക്കൊടുങ്കാറ്റിനെയും പന്ത്രണ്ടിലധികം സംസ്ഥാനങ്ങളിൽ എത്തിച്ചേക്കാമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

Story Highlights: Homes ‘completely blown away’ as tornado rips through parts of Kansas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here