Advertisement

‘ഏഴാം നാള്‍ കഥ പറയാന്‍ ഒരു വിശിഷ്ടാതിഥിയെത്തി’; മമ്മൂട്ടി ചിത്രം ‘പുഴു’ ട്രെയിലര്‍ പുറത്ത്

May 1, 2022
Google News 2 minutes Read

മമ്മൂട്ടി ചിത്രം പുഴുവിന്‍റെ ട്രെയിലര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. നവാഗതയായ റതീന സംവിധാനം ചെയ്യുന്ന ചിത്രം സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. ഒരു മിനിറ്റ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലർ ആകാംക്ഷയും ഉദ്വോഗം ജനിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ മെയ് 13ന് റിലീസ് ചെയ്യും. മമ്മൂട്ടി നായകനായെത്തിയ ‘ഉണ്ട’യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോട്ടയം രമേശ്, കുഞ്ചന്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Read Also :ബോളിവുഡിന്റെ മണിച്ചിത്രപ്പൂട്ട് പൊളിച്ച് നാഗവല്ലി വീണ്ടും ഇറങ്ങി; ഭൂല്‍ ഭുലയ്യ 2 ട്രെയിലര്‍ പുറത്ത്

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും.

Story Highlights: Mammootty’s ‘Puzhu’ Movie trailer released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here