Advertisement

ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായി കൈകോർത്ത് കാസർഗോട്ടെ മൂകാംബിക ട്രാവൽസ്

May 2, 2022
Google News 2 minutes Read

എസ്എംഎ രോഗം ബാധിച്ച ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായി കൈകോർക്കുകയാണ് കാസർഗോട്ടെ മൂകാംബിക ട്രാവൽസ്. ഇന്നലെ ഒരു ദിവസം ബസ് സർവീസിലുടെ ലഭിച്ച മുഴുവൻ വരുമാനവും ചികിത്സാ സഹായമായി നൽകും.

യാത്ര ചെയ്യുന്നതിന് ടിക്കറ്റ് എടുക്കേണ്ടതില്ല. യാത്രക്കാർ മനസറിഞ്ഞ് നൽകുന്ന തുക ബസ് ജീവനക്കാർ ഒരുക്കിയ ബക്കറ്റിൽ നിക്ഷേപിച്ചാൽ മതി. എസ്എംഎ രോഗം ബാധിച്ച ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്ക് തങ്ങളാൽ പറ്റുന്ന സഹായമാകുന്നതിനാണ് ഈ കാരുണ്യ യാത്ര. ബസിൽ കയറുന്നവരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് ജീവനക്കാർ പറയുന്നു.

യാത്രക്കാർക്ക് പുറമെ സന്നദ്ധ സംഘടനാ പ്രവർത്തരും, മറ്റ് നാട്ടുകാരും സഹായവുമായി രംഗത്തുവന്നു. പാണത്തൂർ സ്വദേശി വിദ്യാധരൻറെ ഉടമസ്ഥതയിലുള്ള മൂകാംബിക ട്രാവൽസിൻറെ അറുപതാമത് കാരുണ്യ യാത്രയാണിത്. ബസ് സർവീസിലൂടെ സമാഹരിച്ച തുക ഇന്ന് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറും.

ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415

GPay : 9847200415 [Liju KL]

Story Highlights: gouri lakshmi sma bus service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here