രാജസ്ഥാനെതിരെ കൊല്‍ക്കത്തക്ക് ടോസ്; ഇരു ടീമിലും മാറ്റം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യുന്നു. രാജസ്ഥാനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ടീമും പ്ലെയിംഗ് ഇലവനിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൊല്‍ക്കത്ത ടീമില്‍ രണ്ട് മാറ്റമാണുള്ളത്. ശിവം മാവി ടീമില്‍ തിരിച്ചെത്തിയപ്പോള്‍ അനുകുല്‍ റോയിയും ടീമില്‍ ഇടം നേടി. രാജസ്ഥാന്‍ നിരയില്‍ ഡാരില്‍ മിച്ചലിന് പകരം മലയാളി താരം കരുണ്‍ നായര്‍ അന്തിമ ഇലവനിലെത്തി.
മത്സരം മൂന്നാം ഓവറിൽ എത്തുമ്പോൾ രാജസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 7 റൺസ് എടുത്തിട്ടുണ്ട്. ദേവദത്ത് പടിക്കലാണ് പുറത്തായത്. വിജയവഴിയില്‍ തിരിച്ചെത്താനാണ് മലയാളി താരം സഞ്ജു സാംസൻണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും പാതി മലയാളിയായ ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്നിറങ്ങുന്നത്.
Story Highlights: ipl updates rr vs kkr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here