Advertisement

മോദി-ഷോള്‍സ് കൂടിക്കാഴ്ച പുരോഗമിക്കുന്നു; സ്വതന്ത്ര വാണിജ്യ കരാര്‍ നടപ്പാക്കാന്‍ ധാരണ

May 2, 2022
Google News 2 minutes Read
Narendra Modi with German Chancellor Olaf Scholz meeting

സ്വതന്ത്ര വാണിജ്യ കരാര്‍ (എഫ്ടിഎ) സമയ ബന്ധിതമായി നടപ്പാക്കാന്‍ ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചാന്‍സലര്‍ ഒലാഫ് ഷോള്‍സും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തിരുമാനം. ജര്‍മനിയ്ക്ക് പുറമേ ഡെന്മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുക.

അഡ്‌ലോണ്‍ കെംപിന്‍സ്‌കി ഹോട്ടലില്‍ ജന്ത്യന്‍ വംശജനായ കുട്ടി ദേശഭക്തി ഗാനം ആലപിച്ച ശേഷമായിരുന്നു ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച. യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് ഇന്ത്യ- ജര്‍മ്മന്‍ സ്വതന്ത്ര വ്യാപാരകരാര്‍ വഴിമുട്ടും എന്ന പ്രതീതി നേരത്തെ സ്യഷ്ടിച്ചിരുന്നു. ഈ ഭീതിയ്ക്ക് അവസാനം കല്‍പ്പിക്കുന്ന തിരുമാനങ്ങള്‍ ഇരു നേതാക്കളും കൈകൊണ്ടു. സമയബന്ധതമായി കരാര്‍ ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കുന്ന വിധത്തില്‍ ഇരു രാജ്യങ്ങളും ഉഭയ കക്ഷി ചര്‍ച്ചകള്‍ വേഗത്തിലാക്കും.

ഇന്ത്യയില്‍ നിന്നുള്ള മാനവവിഭവശേഷിയുടെ ഉപയോഗം കൂടുതലാക്കാനും ജര്‍മനി നടപടികള്‍ സ്വീകരിക്കും. നഴ്സിങ്ങില്‍ റിക്രൂട്ട് ചെയ്യാനുള്ള ട്രിപ്പിള്‍ വിന്‍ നടപടികള്‍ ഇന്ത്യയില്‍ കൂടുതല്‍ നഗരങ്ങളില്‍ എര്‍പ്പെടുത്തും. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച ഫലപ്രദവും സൗഹാര്‍ദപരവുമായിരുന്നെന്ന് ജര്‍മ്മനി വ്യക്തമാക്കി. ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹവുമായും മോദി സംവദിച്ചു.

Read Also : മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണം; ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു

ജര്‍മന്‍ സന്ദര്‍ശനത്തിന് ശേഷം ഡെന്മാര്‍ക്കിലേക്കാണ് പ്രധാനമന്ത്രി തിരിയ്ക്കുക. കോപ്പന്‍ഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായി ചര്‍ച്ച നടത്തും. ഡാനിഷ് രാജ്ഞി മാര്‍ഗരറ്റുമായും കൂടിക്കാഴ്ചയുണ്ട്. ഇന്ത്യനോര്‍ഡിക് സമ്മേളനത്തിലും മോദി പങ്കെടുക്കും. കൊവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോര്‍ജം തുടങ്ങിയവയാണ് നോര്‍ഡിക് ഉച്ചകോടിയിലെ വിഷയങ്ങള്‍. പാരിസിലെ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന മോദി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായി കൂടിക്കാഴ്ച നടത്തും. വീണ്ടും അധികാരം നേടിയതിന് പിന്നാലെയാണ് മാക്രോണിനെ മോദി കാണുന്നത്.

Story Highlights: Narendra Modi with German Chancellor Olaf Scholz meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here