Advertisement

ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകാം; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

May 2, 2022
Google News 2 minutes Read
non veg food can be included in lakshadweep school menu

ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകാമെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഡയറി ഫാം പ്രവർത്തിക്കാനും സുപ്രിംകോടതി അനുമതി നൽകി. അഡ്മിനിസ്‌ട്രേറ്റർ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടിസ് നൽകി.

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരം സംബന്ധിച്ച കേസിലാണ് ഉത്തരവ്. ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി സ്‌കൂൾ മെനുവിൽ നിന്ന് മാംസാഹാരം നീക്കിയിരുന്നു. ഇതിനെതിരെയാണ് ലക്ഷദ്വീപ് സ്വദേശി ഹർജി നൽകിയത്.

ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌കൂൾ മെനുവിൽ നിന്ന് മാംസാഹാരം നീക്കം ചെയ്യേണ്ടതില്ലെന്നും, ദ്വീപിൽ ഡയറി ഫാം പ്രവർത്തിക്കാമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

Story Highlights: non veg food can be included in lakshadweep school menu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here